ADVERTISEMENT

രാജാക്കാട്∙ മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിത്സ പുനരാരംഭിച്ചു. എന്നാൽ, കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ഐപി വിഭാഗത്തിൽ ചികിത്സയിലുള്ള ആശുപത്രിയിൽ വൈകുന്നേരമായാൽ പേരിന് പോലും വെളിച്ചമില്ലെന്നു നാട്ടുകാരുടെ പരാതി.

കഴിഞ്ഞ ദിവസം വൈകിട്ട് 7 .30 ന് കുത്തിവയ്പ്പിനെത്തിയ കുടുംബാംഗങ്ങൾ ആശുപത്രി വരാന്തയിൽ കാത്തിരിക്കുമ്പോൾ തന്നെ ജീവനക്കാരൻ പുറത്തെ ലൈറ്റെല്ലാം അണച്ചു. ആശുപത്രിയുടെ മുൻപിലെ ലൈറ്റുകൾ രാത്രി 10 വരെയെങ്കിലും തെളിച്ചിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇഴ ജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും ശല്യമുള്ള ആശുപത്രി പരിസരത്ത് വെളിച്ചമില്ലാത്തത് ഇവിടെയെത്തുന്ന രോഗികളെയും ബുദ്ധിമുട്ടിലാക്കുന്നു. ഇരുട്ടിന്റെ മറവിൽ സാമൂഹികവിരുദ്ധ ശല്യമുണ്ടെന്നു പരാതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com