ഇടുക്കി ജില്ലയിൽ ഇന്ന് (01-12-2022); അറിയാൻ, ഓർക്കാൻ

idukki-map
SHARE

അധ്യാപക ഒഴിവ് 

മറയൂർ ∙ മറയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ  ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഗണിതം (മലയാള വിഭാഗം) താൽക്കാലിക അധ്യാപക ഒഴിവിലേക്ക് അഭിമുഖം നാളെ 11.30നു സ്കൂൾ ഓഫിസിൽ നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.

കൂടിക്കാഴ്ച നാളെ

കട്ടപ്പന ∙ ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ ജേണലിസം വിഷയത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗെസ്റ്റ് അധ്യാപക നിയമനത്തിനായുള്ള കൂടിക്കാഴ്ച നാളെ രാവിലെ 11നു നടക്കും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹയർസെക്കൻഡറി വിഭാഗം ഓഫിസിൽ എത്തണം.

പമ്പയിലേക്ക്  സ്പെഷൽ സർവീസ് ഇന്ന് മുതൽ 

‌തൊടുപുഴ ∙ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ശബരിമല തീർഥാടകർക്കായി പമ്പയിലേക്ക് സ്പെഷൽ സർവീസ് ഇന്ന് ആരംഭിക്കുമെന്ന് പി.ജെ.ജോസഫ് എംഎൽഎ അറിയിച്ചു.വൈകിട്ട് 7ന് ഡിപ്പോയിൽ നിന്ന് ബസ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര പരിസരത്ത് എത്തും. 7.30ന് ഇവിടെ നിന്ന് സർവീസ് പമ്പയിലേക്ക് പുറപ്പെടും. ബസിന്റെ ഫ്ലാഗ്ഓഫ് പി.ജെ.ജോസഫ് എംഎൽഎ നിർവഹിക്കും.

ബീറ്റ് ഫോറസ്റ്റ് ഓഫിസർ

കട്ടപ്പന ∙ വനം-വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ (ഉപജീവനത്തിനായി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി വിഭാഗത്തിൽപെട്ട പട്ടിക വർഗക്കാർക്കായുള്ള പ്രത്യേക നിയമനം– കാറ്റഗറി നമ്പർ 092/2022), (വനം വകുപ്പിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കായി സംവരണം ചെയ്തിരിക്കുന്ന 40 ശതമാനം ഒഴിവിലേക്കുള്ള നിയമനം–കാറ്റഗറ്ററി നമ്പർ 093/2022) എന്നീ തസ്തികകളിലേക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ പേര് ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും കാൽവരിമൗണ്ട് കാൽവരി എച്ച്എസ് ഗ്രൗണ്ടിൽ നാളെയും 3,6,7 തീയതികളിലും രാവിലെ 6 മുതൽ നടക്കും. ഇതിൽ വിജയിക്കുന്ന ഉദ്യോഗാർഥികൾക്കുള്ള വൺടൈം വെരിഫിക്കേഷൻ അന്നുതന്നെ കട്ടപ്പനയിലെ ജില്ലാ പിഎസ്‌സി ഓഫിസിൽ നടക്കും.

ചുരുക്കപ്പട്ടികയിൽ പേര് ഉൾപ്പെട്ടവർ വൺടൈം റജിസ്ട്രേഷൻ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ്, ജനന തീയതി, നിശ്ചിത യോഗ്യത, മുൻഗണന എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ, മെഡിക്കൽ സർട്ടിഫിക്കറ്റ്, കമ്മിഷൻ അംഗീകരിച്ച യഥാർഥ തിരിച്ചറിയൽ രേഖ എന്നിവയുമായി നിശ്ചിത ദിവസം എത്തണം. ശാരീരിക അളവെടുപ്പിലും കായികക്ഷമതാ പരീക്ഷയിലും പങ്കെടുക്കേണ്ടവർ വാഹന സൗകര്യം സംബന്ധിച്ച വിവരങ്ങൾക്കായി വനം/പട്ടിക വർഗ വികസന വകുപ്പ് ഓഫിസുമായി ബന്ധപ്പെടണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS