ഇടുക്കി ജില്ലയിൽ ഇന്ന് (04-12-2022); അറിയാൻ, ഓർക്കാൻ

idukki-map
SHARE

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം 

തൊടുപുഴ ∙ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2023 ന്റെ ഭാഗമായി യുവജനങ്ങൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം. ഈ മാസം 8ന്  മുൻപായി അപേക്ഷ സമർപ്പിക്കുന്ന വോട്ടർമാരെ 2023 ജനുവരി 5 ന് നിലവിൽ വരുന്ന പട്ടികയിൽ പേര് ഉൾപ്പെടുത്തും. കൂടാതെ ഏതെങ്കിലും സാഹചര്യത്തിൽ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യപ്പെട്ടവർക്കും അപേക്ഷിക്കാം.  ആവശ്യമായ രേഖകൾ സഹിതം അക്ഷയ സെന്ററുകൾ മുഖേനയോ, വോട്ടർ ഹെൽപ് ലൈൻ ആപ് / എൻവിഎസ്പി എന്ന വെബ് സൈറ്റ്/ വോട്ടേഴ്സ് പോർട്ടൽ എന്നിവ വഴി ഓൺലൈൻ ആയി നേരിട്ടും അപേക്ഷ നൽകാം. 17 വയസ്സ് പൂർത്തിയായവർ മുൻകൂറായി ഇതേ രീതിയിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും അപേക്ഷിക്കാം.. ഇലക്‌ഷൻ കമ്മിഷൻ സ്പെഷൽ ക്യാംപെയ്ൻ ദിവസമായി പ്രഖ്യാപിച്ചിട്ടുള്ള ഇന്നു താലൂക്ക് ഇലക്‌ഷൻ വിഭാഗത്തിൽ നിന്നോ, വില്ലേജ് ഓഫിസുകളിൽ നിന്നോ, ഗൃഹ സന്ദർശനം നടത്തുന്ന ബിഎൽഒമാരിൽ നിന്നോ ഇക്കാര്യത്തിൽ ആവശ്യമായ സഹായം ലഭിക്കുമെന്ന് ഇലക്‌ഷൻ റജിസ്ട്രേഷൻ ഓഫിസർ കൂടിയായ തൊടുപുഴ തഹസിൽദാർ അറിയിച്ചു.

വോട്ടേഴ്സ് ഐഡി – ആധാർ ലിങ്കിങ് ക്യാംപെയ്ൻ ഇന്ന്

മുട്ടം∙ 160–ാം നമ്പർ ബൂത്തിലെ വോട്ടർമാരുടെ വോട്ടേഴ്സ് ഐഡി – ആധാർ ലിങ്കിങ് ക്യാംപെയ്ൻ ഇന്ന് 3 മുതൽ ആർപിഎസ് പലചരക്ക് കടയ്ക്കു സമീപം ഉണ്ടായിരിക്കുന്നതാണ്. ഫോൺ : 8547622675.

സ്കൂളിൽ ഒഴിവുകൾ 

മൂലമറ്റം ∙ എസ്എച്ച് ഇംഗ്ലിഷ് മീഡിയം സ്കൂളിൽ യുപി,എൽപി, ഹൈസ്കൂൾ വിഭാഗത്തിലേക്ക് ഇംഗ്ലിഷ് അധ്യാപകന്റെയും കംപ്യൂട്ടർ അറിയാവുന്ന ഓഫിസ് അസിസ്റ്റന്റിന്റെയും ഒഴിവുണ്ട്. 

അധ്യാപകന്റെ ഒഴിവിലേക്കായി 7നും ഓഫിസ് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് 6 നും രാവിലെ 11 നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഓഫിസിൽ എത്തുക.

ഓവർസീയർ ഒഴിവ്

വണ്ണപ്പുറം ∙ പഞ്ചായത്ത് അസി. എൻജിനീയറുടെ ഓഫിസിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഓവർസീയറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഇന്റർവ്യൂ 15 ന്  11ന് അസ്സൽ രേഖകളുമായി എത്തണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS