ADVERTISEMENT
കുമളി ∙ ഇരുമ്പ് ഏണി വൈദ്യുതലൈനിൽ തട്ടി ഷോക്കേറ്റു രണ്ടു പേർ മരിച്ചു. വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ കുമളിക്കു സമീപം മുരുക്കടിയിലാണ് അപകടമുണ്ടായത്. അട്ടപ്പള്ളം ആനക്കുഴി പുതുവലിൽ പുന്നക്കുഴി ശിവദാസ് (59), പുത്തൻപുരയിൽ സുഭാഷ് (49) എന്നിവരാണു മരിച്ചത്. ടാങ്ക് വൃത്തിയാക്കാൻ ഉപയോഗിച്ച ഏണി മാറ്റിവയ്ക്കുന്നതിനിടെ ലൈനിൽ തട്ടുകയായിരുന്നു. തെറിച്ചുവീണ ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്നു നടക്കും. ശിവദാസിന്റെ ഭാര്യ ജാൻസി. മക്കൾ: അനിൽ, പരേതനായ അജീഷ്. ഷൈനിയാണ് സുഭാഷിന്റെ ഭാര്യ. മകൾ: സുകന്യ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com