ADVERTISEMENT

മുട്ടം ∙ മലങ്കര ജലാശയം മാലിന്യ കലവറയായി മാറുന്നു. മൂലമറ്റം ത്രിവേണി സംഗമം മുതൽ മുട്ടം വരെ നാട്ടുകാരുടെ മാലിന്യ നിക്ഷേപ കേന്ദ്രമായിമാറുകയാണ് മലങ്കര ജലാശയം. പച്ചക്കറി, മത്സ്യ മാംസ മാലിന്യങ്ങളും, അറവുശാല മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് ജലാശയത്തിലും പരിസരങ്ങളിലെല്ലാം നിറഞ്ഞ് കിടക്കുന്നത്. ഒട്ടേറെ ശുദ്ധജല പദ്ധതികളുടെ സ്രോതസ്സായ മലങ്കര ജലാശയത്തിനു സമീപം വൻതോതിൽ മാലിന്യം തള്ളിയിട്ടും അധികൃതർ നടപടി എടുക്കുന്നില്ല. 

മൂലമറ്റം തൂക്കുപാലം മുതൽ കാഞ്ഞാർ  കൂവപ്പള്ളിക്കവല, ശങ്കരപ്പള്ളി പാലത്തിനു സമീപം പെരുമറ്റം ഹില്ലി അക്വാ ഫാക്ടറി, മലങ്കര ടൂറിസം പ്രദേശത്തിന്റെ ഭാഗമായി ശങ്കരപ്പള്ളി ഭാഗം എന്നിവിടങ്ങളിലാണ് പ്രധാനമായും മാലിന്യം സ്ഥിരമായി തള്ളുന്നത്. ജലാശയത്തിനു ചുറ്റുമുള്ള റോഡിലും തോട്ടിലും മാലിന്യ കൂമ്പാരമാണ്. പഞ്ചായത്തുകളുടേയും തൊടുപുഴ മുനിസിപ്പാലിറ്റി ഉൾപ്പെടെ ആയിരക്കണക്കിന് ജനങ്ങളുടെ ശുദ്ധജല സ്രോതസ്സായ മലങ്കര ജലാശയം മാലിന്യക്കൂമ്പാരമാകുന്നത് തടയണമെന്ന ആവശ്യം ശക്തമാവുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com