കുഞ്ചിത്തണ്ണി∙ നിർമാണം നടക്കുന്ന ഉടുമ്പൻചോല-രണ്ടാം മൈൽ മലയോര ഹൈവേ ബൈസൺവാലി ഇരുപതേക്കറിലെത്തിയപ്പോൾ പഞ്ചായത്ത് റോഡ് പോലെ ആയെന്ന് പരാതി. ബൈസൺവാലി പഞ്ചായത്തിലെ ജോസ്ഗിരി, ടീ കമ്പനി, പൊട്ടൻകാട്, ഇരുപതേക്കർ, ദേശീയം, പവർ ഹൗസ് എന്നിവിടങ്ങളിലൂടെയാണ് ഇൗ റോഡ് കടന്ന് പോകുന്നത്.
10 മീറ്റർ വീതിയിൽ ടാറിംങും ഇരുവശത്തുമായി 2 മീറ്ററിൽ കോൺക്രീറ്റ്, ഓട എന്നിവയും ചേർന്ന് ആകെ 12 മീറ്ററാണ് റോഡിന്റെ വീതി. ബൈസൺവാലി പഞ്ചായത്തിൽ തന്നെ പല ഭാഗത്തും റോഡിന് 15 മീറ്റർ വരെ വീതിയുണ്ടെന്നു നാട്ടുകാർ പറയുന്നു. എന്നാൽ, ഇരുപതേക്കർ ടൗണിൽ എത്തിയപ്പോൾ ഹൈവേയുടെ വീതി 8 മീറ്ററായി ചുരുങ്ങിയെന്നാണ് പരാതി. നാട്ടുകാർ കലക്ടർക്കു പരാതി നൽകി.