പടയപ്പ വീണ്ടും റോഡിറങ്ങി; ഒറ്റയാൻ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തി
Mail This Article
×
മൂന്നാർ ∙ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ദേവികുളം ഭാഗത്ത് റോഡിറങ്ങിയ ‘പടയപ്പ’ എന്ന ഒറ്റയാൻ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തി. രണ്ടു ദിവസമായാണ് ദേവികുളം റോഡിലെ ലാഡ് ബ്രൂക്ക് ബംഗ്ലാവ്, ലാക്കാട് ടോൾ ഗേറ്റ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ രണ്ടു ദിവസമായി പടയപ്പ ഇറങ്ങി തടസ്സമുണ്ടാക്കിയത്. കഴിഞ്ഞ രണ്ടാഴ്ചയായി കന്നിമല, പെരിയവര മേഖലകളിലായിരുന്ന പടയപ്പ രണ്ടു ദിവസം മുൻപാണ് ദേവികുളം ഭാഗത്ത് എത്തിയത്. ഇന്നലെ ദേവികുളം മാനില ഭാഗത്തായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.