ADVERTISEMENT

കൊച്ചിയിൽ കപ്പൽയാത്ര ഒരുക്കി കെഎസ്ആർടിസി

തൊടുപുഴ ∙ കൊച്ചിയിൽ കപ്പൽയാത്ര ഒരുക്കി കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര. തൊടുപുഴ ഡിപ്പോയിൽ നിന്ന് 13ന് ഉച്ചയ്ക്ക് 1ന് ബസ് പുറപ്പെട്ട് എറണാകുളം ബോൾഗാട്ടിയിൽ നിന്ന് കപ്പലിൽ 5 മണിക്കൂർ കടൽ യാത്രയ്ക്കുള്ള സൗകര്യമാണ് ഒരുക്കുന്നത് കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ ക്രൂയിസ് നെഫർറ്റിറ്റി കപ്പലിലാണ് ഉല്ലാസ യാത്ര ഒരുക്കുന്നത്. 250 ലൈഫ് ജാക്കറ്റുകൾ, 400 പേർക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകൾ, രണ്ട് ലൈഫ് ബോട്ടുകൾ തുടങ്ങിയവ നെഫർറ്റിറ്റിയിലുണ്ട്. രസകരമായ ഗെയിമുകൾ, തത്സമയ സംഗീതം, നൃത്തം, സ്പെഷൽ  അൺലിമിറ്റഡ് ബുഫെ ഡിന്നർ, ചായ, കോഫി  സ്നാക്സ് എന്നിവ ഉൾപ്പെടെയാണ് കപ്പൽ യാത്ര. മുതിർന്നവർ  3000 രൂപയും, കുട്ടികൾക്ക് 1210 രൂപയുമാണ് നിരക്ക്.  വിവരങ്ങൾക്ക് 9400262204, 8304889896.

കാരൾഗാനം, മാർഗംകളി മത്സരങ്ങൾ

തൊടുപുഴ∙ മുതലക്കോടം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ അഖില കേരള എക്യുമെനിക്കൽ കാരൾ ഗാന മത്സരം ‘ഗ്ലോറിയ 2022’, മാർഗംകളി മത്സരം ‘മാർഗം@2കെ22’ എന്നീ മത്സരങ്ങൾ 10നു നടക്കും. ചെറുപുഷ്പ മിഷൻ ലീഗ് മുതലക്കോടം മേഖലയും കോതമംഗലം രൂപതയും ചേർന്ന് നടത്തുന്ന അഖില കേരള മാർഗംകളി മത്സരം ഉച്ചയ്ക്ക് 1 മണിക്ക് പാരിഷ് ഹാളിൽ ആരംഭിക്കും. മാർഗംകളി മത്സരത്തിൽ കേരളത്തിലെ വിവിധ രൂപതകളിലെ ഇടവകകളിൽ നിന്നും സ്കൂളുകളിൽ നിന്നുമുള്ള ടീമുകൾ പങ്കെടുക്കും.
വൈകിട്ട് 5:30നു കെസിവൈഎം മുതലക്കോടം യൂണിറ്റിന്റെ നേതൃത്വത്തിൽ കാരൾ ഗാന മത്സരം ഗ്ലോറിയ 2കെ22 സെന്റ് ജോർജ് ഹൈസ്കൂൾ സ്കൂളിൽ വച്ച് നടക്കും. കേരളത്തിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നു ലഭിച്ച ഓൺലൈൻ എൻട്രികളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ടീമുകളാണു മത്സരത്തിൽ പങ്കെടുക്കുന്നത്.

ക്ഷീരോത്സവം നാളെ

പീരുമേട്∙ അഴുത ബ്ലോക്ക് ക്ഷീരോത്സവം നാളെ വാളാടിയിൽ നടക്കും. ക്ഷീര കർഷക സംഗമത്തിന്റെ ഭാഗമായി കന്നുകാലി പ്രദർശനം, പാലിന്റെ ഗുണമേന്മ വർധിപ്പിക്കുന്നതിനുള്ള പരിശീലനം, ഘോഷയാത്ര, മികച്ച കർഷകർക്ക് പുരസ്കാരം. എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ ഒൻപതിനു ചേരുന്ന കന്നുകാലി പ്രദർശനം പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഉഷ ഉദ്ഘാടനം ചെയ്യും 12നു സിഎസ്ഐ പാരിഷ് ഹാളിൽ ചേരുന്ന സമ്മേളനം വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com