ADVERTISEMENT

ചെറുതോണി ∙ ജില്ലയിൽ ബഫർ സോൺ മേഖല ഉൾപ്പെടുന്ന പെരിയാർ, ഇടുക്കി, മൂന്നാർ തുടങ്ങിയ പ്രദേശങ്ങളിൽ ഫീൽഡ് സർവേ 100 ശതമാനത്തോളം പൂർത്തിയായതായി മന്ത്രി റോഷി അഗസ്റ്റിൻ. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഇന്നലെ നടന്ന സർവകക്ഷി അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇടുക്കിയിൽ 338 അപേക്ഷകൾ കൂടി ഇനിയും പരിശോധിക്കേണ്ടതുണ്ട്. ഇതിനായി വിദഗ്ധരെ നിയോഗിച്ച് മൂന്നു ദിവസത്തിനകം നടപടികൾ പൂർത്തിയാക്കും. കൂടാതെ അപ് ലോഡ് ചെയ്ത എല്ലാ അപേക്ഷകളും ഒരിക്കൽ കൂടി പുനഃപരിശോധന നടത്തി അപാകതകൾ ഉണ്ടെങ്കിൽ പരിഹരിക്കും.

മൂന്നാറിലും ഇടുക്കിയിലും ബഫർസോൺ മേഖലയിൽ കൂടുതൽ പ്രദേശങ്ങൾ ഉൾപ്പെട്ടതിനാൽ അപേക്ഷകളിൽ ഇരട്ടിപ്പ് വന്നിട്ടുണ്ടോയെന്നു പഞ്ചായത്ത്, റവന്യു, വനം വകുപ്പുകൾ സംയുക്തമായി പരിശോധിക്കാനും നിർദേശം നൽകി. 18 മുതൽ 21 വരെ തീയതികളിൽ പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. മൂന്നാറിൽ 7,816 അപേക്ഷകളിൽ 7,033 എണ്ണവും, ഇടുക്കിയിൽ 11,434 അപേക്ഷകളിൽ 9,931 എണ്ണവും, പെരിയാറിൽ മുഴുവൻ അപേക്ഷകളും (7,298) ഉന്നതാധികാര സമിതിക്ക് അപ്‌ലോഡ് ചെയ്തിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.

എ. രാജ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതലയുള്ള ഉഷാകുമാരി മോഹൻകുമാർ, കലക്ടർ ഷീബ ജോർജ്, സബ് കലക്ടർമാരായ അരുൺ എസ്. നായർ, രാഹുൽ കൃഷ്ണശർമ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സി.പി.മാത്യു, റോമിയോ സെബാസ്റ്റ്യൻ, പ്രഫ.എം.ജെ. ജേക്കബ്, ജോസ് പാലത്തിനാൽ, എം.ഡി. അർജുനൻ, ശ്രീനഗരി രാജൻ, വിവിധ വകുപ്പ് തല മേധാവികൾ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com