ADVERTISEMENT

അപേക്ഷാ തീയതി നീട്ടി : കുളമാവ് ∙ ഇടുക്കി ജവാഹർ നവോദയ വിദ്യാലയത്തിൽ 6–ാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 8 വരെ നീട്ടിയതായി പ്രിൻസിപ്പൽ അറിയിച്ചു.

കൂടിക്കാഴ്ച നാളെ 

കുമളി ∙ അമരാവതി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ് അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ 11ന് സ്കൂൾ ഓഫിസിൽ. ഫോൺ: 04869 223858.

അഭിമുഖം നാളെ 

കട്ടപ്പന∙ ജില്ലയിൽ ഹോമിയോപ്പതി വകുപ്പിലെ ഫാർമസിസ്റ്റ് ഗ്രേഡ്-2 തസ്തികയുടെ അഭിമുഖം നാളെ ഉച്ചയ്ക്ക് 12ന് പിഎസ് സിയുടെ കട്ടപ്പനയിലെ ജില്ലാ ഓഫിസിൽ നടക്കും. ഇതുസംബന്ധിച്ച് ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, എസ്എംഎസ് എന്നിവ നൽകി.

മറ്റു വ്യക്തിഗത അറിയിപ്പുകൾ ഉണ്ടായിരിക്കില്ല. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്‌തെടുത്ത ഇന്റർവ്യൂ മെമ്മോ, ബയോഡേറ്റ, ഒടിവി സർട്ടിഫിക്കറ്റ്, മറ്റ് യഥാർഥ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഹാജരാകണമെന്ന് ജില്ലാ പിഎസ് സി ഓഫിസർ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു 

കട്ടപ്പന∙ സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ സഹായത്തോടെ നഗരത്തിൽ പ്രവർത്തിക്കുന്ന ആർഷഭാരത് സുരക്ഷാ പദ്ധതിയിൽ ഒഴിവുള്ള പ്രോജക്ട് മാനേജർ, കൗൺസിലർ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

സോഷ്യൽ വർക്ക്/സോഷ്യൽ സയൻസ്/സൈക്കോളജി എന്നിവയിൽ ബിരുദാനന്തര ബിരുദവും 1 മുതൽ 3 വർഷം വരെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താൽപര്യമുള്ളവർ arshabharathtdpa08@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഫെബ്രുവരി 3ന് മുൻപ് ബയോഡേറ്റ അയയ്ക്കണം. ഫോൺ: 9142181594.

വിതരണം ചെയ്യും 

തൊടുപുഴ ∙ സ്കോൾ–കേരള മുഖാന്തരം ഹയർസെക്കൻഡറി കോഴ്സിന് പ്രവേശനം നേടിയ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് സ്കോൾ–കേരള മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി വിഷയങ്ങളുടെ സ്വയം പഠന സഹായികൾ സൗജന്യമായി വിതരണം നടത്തും.

ഇടുക്കി ജില്ലയിലെ പ്രസ്തുത വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക്, സംസ്ഥാന ഓഫിസിൽ നിന്നു സ്വീകരിച്ച കത്ത്, കൈപ്പറ്റ് രസീത്, സ്കോൾ–കേരള തിരിച്ചറിയൽ രേഖയുടെ പകർപ്പ് എന്നിവ സഹിതം ഇടുക്കി ജില്ലാ കേന്ദ്രത്തിൽ നിന്നു 10 നകം നേരിട്ടെത്തി കൈപ്പറ്റാം. കൂടുതൽ അന്വേഷണങ്ങൾക്ക്: 04862 225243, 9446805230.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com