ADVERTISEMENT

കുമളി ∙ മുല്ലപ്പെരിയാർ ഉപസമിതി അണക്കെട്ടിൽ പരിശോധന നടത്തി. പരിശോധനകൾക്കു ശേഷം കുമളിയിൽ മുല്ലപ്പെരിയാർ ഓഫിസിൽ യോഗം ചേർന്ന് നിലവിലുള്ള സ്ഥിതികൾ ചർച്ച ചെയ്തു. രാവിലെ തേക്കടിയിൽ നിന്ന് ബോട്ട് മാർഗമാണ് അഞ്ചംഗ സംഘം അണക്കെട്ടിലെത്തിയത്. പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി എന്നിവിടങ്ങളിൽ പരിശോധന നടത്തി.

സ്പിൽവേ ഷട്ടറുകൾ ഉയർത്തി പരിശോധിച്ചു. കേന്ദ്ര ജലക്കമ്മിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ബി. സതീഷ് അധ്യക്ഷനായ സമിതിയിൽ കേരള ജലവിഭവ വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ ഹരികുമാർ, അസിസ്റ്റൻറ് എൻജിനീയർ എൻ.എസ്. പ്രസീദ്, തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ സാം ഇർവിൻ, എ.ഇ. കുമാർ എന്നിവരാണ് മറ്റ് അംഗങ്ങൾ.

മുല്ലപ്പെരിയാർ അണക്കെട്ടിൽ അനധികൃതമായി കയറി; കേസ്

കുമളി ∙ മുല്ലപ്പെരിയാർ അണക്കെട്ടിൽ അനധികൃതമായി പ്രവേശിച്ച 3 പേർക്കെതിരെ പൊലീസ് കേസെടുത്തു. കുമളി സ്വദേശികളായ രാജൻ, രഞ്ജു, സതീശൻ എന്നിവർക്കെതിരെയാണു കേസ്. അതീവ സുരക്ഷ മേഖലയിൽ അതിക്രമിച്ചു കടന്നതിന്റെ പേരിലാണു പേരിലാണു കേസ് എടുത്തിരിക്കുന്നത്.

അണക്കെട്ടിലെ അറ്റകുറ്റപ്പണിക്കു സാധനങ്ങൾ കൊണ്ടു പോയ ലോറികളിലാണ് ഇവർ അണക്കെട്ടിൽ എത്തിയത്. 4 മിനി ലോറികളിലാണ് അറ്റകുറ്റപ്പണികൾക്കായി സാധനങ്ങൾ കൊണ്ടുപോയത്. ഇതിൽ ഒരു ലോറിയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. മറ്റ് 3 ലോറികളിൽ ഡ്രൈവർമാർക്കൊപ്പം സഹായികളായി പോയവരുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com