ADVERTISEMENT

വിദ്യാർഥികൾക്ക് ധനസഹായം: ചെറുതോണി ∙ കേരള കർഷകത്തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികളിൽ 2022 അധ്യയന വർഷത്തിൽ ഉന്നത വിദ്യാഭ്യാസ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവർക്ക് ധനസഹായം നൽകുന്നതിനു അപേക്ഷ നൽകുന്നതിനുള്ള തീയതി 15 വരെ ദീർഘിപ്പിച്ചു.

ഡിഗ്രി, പിജി, പ്രഫഷനൽ ഡിഗ്രി, പ്രഫഷനൽ പിജി, ടിടിസി, ഐടിഐ, പോളിടെക്നിക്, ജനറൽ നഴ്സിങ്, ബിഎഡ്, മെഡിക്കൽ ഡിപ്ലോമ എന്നീ കോഴ്സുകൾ ആദ്യ ചാൻസിൽ പാസായ വിദ്യാർഥി / വിദ്യാർഥിനികൾക്കാണ് ധനസഹായം നൽകുന്നത്. പരീക്ഷാ തീയതിയിലും അപേക്ഷാ തീയതിയിലും അംഗങ്ങൾക്ക് കുടിശിക പാടില്ല. ഫോൺ: 04862 235732.

സ്പോർട്സ് സ്കൂൾ: സിലക്‌ഷൻ ട്രയൽസ് നാളെ 

ഇടുക്കി ∙ സംസ്ഥാന കായിക വകുപ്പിനു കീഴിൽ തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, തൃശൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്കുള്ള ജില്ലയിലെ സിലക്‌ഷൻ ട്രയൽസ് നാളെ നടക്കും. കട്ടപ്പന സെന്റ് ജോർജ് എച്ച്എസ്എസ്, അടിമാലി ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് ട്രയൽസ് സംഘടിപ്പിക്കുന്നത്. രാവിലെ 8 മുതൽ ആരംഭിക്കുന്ന ട്രയൽസിൽ ഏതു ജില്ലക്കാരായ വിദ്യാർഥികൾക്കും പങ്കെടുക്കാം.

6 മുതൽ 11 വരെ ക്ലാസുകളിലേക്കുള്ള വിദ്യാർഥികൾക്കു വേണ്ടിയാണ് ട്രയൽസ് നടത്തുന്നത്. 9, 10 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സംസ്ഥാനതലത്തിൽ മെഡൽ നേടിയവർക്കു മാത്രമാണ് പ്രവേശനം. അത്‌ലറ്റിക്സ്, ബോക്സിങ്, ജൂഡോ, ക്രിക്കറ്റ് (പെൺകുട്ടികൾ), തയ്ക്വാൻഡോ (പെൺകുട്ടികൾ), വോളിബോൾ, ബാസ്കറ്റ്ബോൾ, ഹോക്കി, റെസ്‌ലിങ് എന്നിവയിലാണ് ട്രയൽസ്. ഫുട്ബോളിനുള്ള സിലക്‌ഷൻ ട്രയൽ ഇതിനോടൊപ്പം ഉണ്ടായിരിക്കില്ല.

ട്രയൽസിൽ പങ്കെടുക്കാനെത്തുന്ന കുട്ടികൾ ജനന സർട്ടിഫിക്കറ്റും ആധാർ കാർഡും രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുചെല്ലണം. വിശദ വിവരങ്ങൾക്ക്: അത്‌ലറ്റിക്സ്- 97445 83819, ബോക്സിങ് - 80787 29176, ജൂഡോ- 90205 23931, ക്രിക്കറ്റ്- 97458 32762, തയ്ക്വാൻഡോ - 97449 34028, വോളിബോൾ - 97476 20308, ബാസ്കറ്റ്ബോൾ - 95623 74762, ഹോക്കി - 97475 78311, റെസ്‌ലിങ് - 98473 24168.

ഡിജിറ്റൽ മാർക്കറ്റിങ് പരിശീലനം

തൊടുപുഴ ∙ സംസ്ഥാന പട്ടികവർഗ വികസന വകുപ്പിന്റെ ധനസഹായത്തോടെ ഡിജിറ്റൽ മാർക്കറ്റിങ്, ഡിജിറ്റൽ മീഡിയ പ്രൊഡക്‌ഷൻ, ഡിജിറ്റൽ ഡിസൈൻ തുടങ്ങിയവയിൽ പട്ടികവർഗ യുവാക്കൾക്ക് സൗജന്യ പരിശീലനവും തൊഴിലും നൽകുന്നു. കോഴ്സിന്റെ എല്ലാ ചെലവും വകുപ്പ് വഹിക്കും. പ്രതിമാസ സ്റ്റൈപൻഡും നൽകും. പട്ടികവർഗ വിഭാഗത്തിൽപെട്ട, പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18 – 26 വയസ്സ്. അവസാന തീയതി 15. ഫോൺ: 96560 39911. വെബ്സൈറ്റ്: www.amd.edu.in

അധ്യാപക ഒഴിവ്

രാജാക്കാട് ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എൽപി വിഭാഗത്തിൽ ഒഴിവുള്ള താൽക്കാലിക അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ ഇന്നു 10ന് സ്കൂൾ ഓഫിസിൽ നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com