4 കിലോഗ്രാം കഞ്ചാവുമായി 2 പേർ പിടിയിൽ

Handcuff
ജോച്ചൻ മൈക്കിൾ, ചുരുളിച്ചാമി.
SHARE

കട്ടപ്പന ∙ നാലു കിലോഗ്രാം കഞ്ചാവുമായി 2 പേരെ വണ്ടൻമേട് പൊലീസും ഡാൻസാഫ് ടീമും ചേർന്നു പിടികൂടി. മേലേചിന്നാർ പാറയിൽ ജോച്ചൻ മൈക്കിൾ(45), കമ്പം സ്വദേശിയും താഴെവണ്ടൻമേട്ടിൽ താമസിക്കുകയും ചെയ്യുന്ന ചുരുളിച്ചാമി(75) എന്നിവരാണു പിടിയിലായത്. താഴെവണ്ടൻമേട്ടിൽ പച്ചക്കറി കട നടത്തുന്ന ചുരുളിച്ചാമിയുടെ സ്ഥാപനം കേന്ദ്രീകരിച്ചു ലഹരി വസ്തുക്കൾ വിൽക്കുന്നതായി പൊലീസിനു സൂചന ലഭിച്ചിരുന്നു.

ഏതാനും മാസം മുൻപ് ഇയാളുടെ കടയിൽ നിന്നു നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയിരുന്നു. ഇയാൾക്ക് കഞ്ചാവ് വിൽപനയുമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്‌മോന്റെ നേതൃത്വത്തിൽ പദ്ധതി തയാറാക്കി ആവശ്യക്കാരെന്ന വ്യാജേന ഡാൻസാഫ് ടീം ചുരുളിച്ചാമിയെ സമീപിച്ചു. ഇയാൾ ജോച്ചനെ ഫോണിൽ ബന്ധപ്പെട്ടു കഞ്ചാവ് ഏർപ്പാടാക്കി. കാറിന്റെ ബോണറ്റിൽ ഒളിപ്പിച്ച കഞ്ചാവ് ചുരുളിച്ചാമിക്കു കൈമാറാൻ എത്തിയപ്പോഴാണു പൊലീസ് ഇവരെ പിടികൂടിയത്.

കമ്പംമെട്ട് എസ്എച്ച്ഒ വി.എസ്.അനിൽകുമാർ, എസ്‌ഐമാരായ എം.എസ്.ജയചന്ദ്രൻ നായർ, പി.വി.മഹേഷ്, എഎസ്‌ഐ വിനോദ്കുമാർ, എസ്‌സിപിഒ ബാബുരാജ്, സിപിഒ സതീഷ്‌കുമാർ, സൗമ്യ, വീണ, ഡാൻസാഫ് ടീം അംഗങ്ങളായ മഹേഷ് ഏദൻ, ഡി.സതീഷ്, കെ.പി.ബിനീഷ്, എം.പി.അനൂപ്, ടോം സ്‌കറിയ, അനീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS