ADVERTISEMENT

തൊടുപുഴ ∙പിണറായി സർക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപകൽ സമരം ആരംഭിച്ചു. ജനദ്രോഹ നികുതികൾക്കെതിരെയും പെട്രോൾ ഡീസൽ സെസിനെതിരെയും നടത്തുന്ന തുടർസമരത്തിന്റെ ഭാഗമാണ് സിവിൽ സ്റ്റേഷനു മുന്നിൽ രാപകൽ സമരം ആരംഭിച്ചത്. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജനത്തെ ഇത്രയും ദ്രോഹിക്കുന്ന ബജറ്റ് മുൻപ്  ഒരു സർക്കാരും അവതരിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

നിത്യോപയോഗ സാധനവില നിയന്ത്രണമില്ലാതെ കുതിച്ചുയരുകയാണ്. കൃഷിമേഖലയെ ബജറ്റ് പൂർണമായും അവഗണിച്ചു. ജനവികാരം ഉൾക്കൊണ്ട് തെറ്റു തിരുത്താൻ സർക്കാർ തയാറാകണം. ജനവിരുദ്ധ നിർദേശങ്ങൾ പിൻവലിക്കും വരെ യുഡിഎഫ് പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് സി.പി.മാത്യു, കെപിസിസി ജനറൽ സെക്രട്ടറി എസ്.അശോകൻ, യുഡിഎഫ് ജില്ലാ കൺവീനർ പ്രഫ. എം.ജെ.ജേക്കബ്, ഇ.എം.ആഗസ്തി,

റോയി കെ.പൗലോസ്, കെ.എം.എ.ഷുക്കൂർ, എം.എസ്.മുഹമ്മദ്, ജോയി തോമസ്, ഇബ്രാഹിംകുട്ടി കല്ലാർ, കെ.സുരേഷ് ബാബു, ടി.വി.പാപ്പു, മാർട്ടിൻ മാണി, കെ.എ.കുര്യൻ, ജോസഫ് ജോൺ, എം.കെ.പുരുഷോത്തമൻ, നിഷ സോമൻ, രാജു തോമസ് തുടങ്ങിയവർ  പ്രസംഗിച്ചു. ഇന്നു രാവിലെ 10നു സമാപന സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com