ADVERTISEMENT

മൂന്നാർ∙ വട്ടവട മേഖലയിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനായി കുളം നിർമിച്ച് തൊഴിലുറപ്പു തൊഴിലാളികൾ. വട്ടവട പഞ്ചായത്തിലെ പഴത്തോട്ടം 11-ാം വാർഡിലാണ് അറുപതിലധികം തൊഴിലാളികൾ ചേർന്ന് മാസങ്ങൾ കൊണ്ട് കേന്ദ്ര സർക്കാരിന്റെ അമൃത സരോവർ പദ്ധതി പ്രകാരം കുളം നിർമിച്ചത്. 30 മീറ്റർ നീളവും 13.25 മീറ്റർ വീതിയും 3 മീറ്റർ താഴ്ചയുമുള്ള കുളമാണു നിർമിച്ചത്.

പഴത്തോട്ടത്തു നീരുറവ ഉള്ള സ്ഥലത്ത് നിർമിച്ച കുളത്തിൽ ജലം സംഭരിച്ച് പഴത്തോട്ടം, വട്ടവട, കോവിലൂർ ഗ്രാമങ്ങളിലെ കൃഷിയാവശ്യത്തിനും ശുദ്ധജല ആവശ്യത്തിനും വിതരണം ചെയ്യാനാണ് പദ്ധതി. മണ്ണിടിച്ചിലുണ്ടായി കുളത്തിൽ മണ്ണ് ഒഴുകിയെത്താതെയും വശങ്ങൾ ഇടിയാതെയുമിരിക്കുന്നതിനായി വശങ്ങളിൽ കയർ ഭൂവസ്ത്രങ്ങൾ വിരിച്ച ശേഷം പുല്ലുകൾ വച്ചുപിടിപ്പിച്ചാണ് കുളം നിർമിച്ചത്.

വട്ടവട മേഖലയിൽ വേനൽ കടുത്തതോടെ കടുത്ത ശുദ്ധജല ക്ഷാമമാണ് നേരിടുന്നത്. കുളത്തിൽ നിന്നും ഹോസുകളിട്ട് ജലം നൽകുന്നതോടെ കോവിലൂർ, വട്ടവട, പഴത്തോട്ടം ഗ്രാമങ്ങളിലെ വീടുകൾക്കും കൃഷിക്കും ഏറെ പ്രയോജനമാകും.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com