ADVERTISEMENT

നെടുങ്കണ്ടം ∙ പിഞ്ചുകുഞ്ഞുങ്ങളുമായി നെടുങ്കണ്ടം ടൗണിൽ ഭിക്ഷാടന മാഫിയ സംഘം. തേനിയിൽ നിന്നാണു സംഘത്തിന്റെ വരവ്. പൊരിവെയിലത്ത് എത്തുന്ന സ്ത്രീകൾ കരയുന്ന കുഞ്ഞുങ്ങളെ കാണിച്ചാണ് ജനങ്ങളോടു ഭിക്ഷയാചിക്കുന്നത്. കുഞ്ഞുങ്ങൾ കരയുന്നതോടെ ജനങ്ങളും പണം നൽകും. ഇവരോടൊപ്പമുള്ള പിഞ്ചുകുഞ്ഞുങ്ങളെ എവിടെ നിന്ന് എത്തിക്കുന്നതെന്ന സംശയം ഉയർന്നിട്ടുണ്ട്. ടൗണിൽ ജനങ്ങളുടെ അടുക്കൽ കുട്ടികളുമായി ചെല്ലുന്ന സ്ത്രീകൾ സേഫ്റ്റി പിൻ വിൽപനയ്ക്കായി അടുത്തെത്തും.

ശേഷം പട്ടിണിയാണ് ഭക്ഷണം കഴിക്കാൻ പണം വേണം എന്ന് ആവശ്യപ്പെടും. ഒരു സ്ത്രീയും കുട്ടിയും മാത്രമായുള്ള ഒട്ടേറെ സംഘങ്ങളാണു ടൗണിലുള്ളത്. സ്ത്രീകളെ നിരീക്ഷിക്കാനായി യുവതിയുടെ നേതൃത്വത്തിൽ മറ്റൊരു സംഘവുമുണ്ട്. കുട്ടികളെ കരയിപ്പിച്ചു ശേഖരിക്കുന്ന തുക ഒപ്പമുള്ള സ്ത്രീകൾ വാങ്ങിയെടുക്കും. തൂക്കുപാലം, നെടുങ്കണ്ടം ടൗൺ കേന്ദ്രീകരിച്ച ഇത്തരം സംഘങ്ങളുടെ സാന്നിധ്യം കൂടുതലാണ്.

നെടുങ്കണ്ടം ടൗണിൽ കടുത്ത വെയിലുള്ള സമയത്താണ് കുരുന്നുകളെ ഉപയോഗിച്ചുള്ള ഭിക്ഷാടനവും സേഫ്റ്റി പിൻ കച്ചവടവും നടത്തുന്നത്. രാവിലെയെത്തുന്ന സംഘം രാത്രിയിൽ തിരികെ മടങ്ങും. ശേഷം അടുത്ത സംഘം വീണ്ടുമെത്തും. 3 മാസം മുതൽ 2 വയസ്സ് പ്രായമുള്ള കുട്ടികളാണു സംഘത്തിലുള്ളത്. കുട്ടികളെ എത്തിക്കുന്നത് തമിഴ് നാട്ടിലെ ഭിക്ഷാടന മാഫിയ ആണെന്നാണു വിവരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com