ഏലപ്പാറ ∙ നാടൊട്ടുക്കും ശുദ്ധജലത്തിനായി നെട്ടോട്ടം ഓടുമ്പോൾ ജലസമൃദ്ധി നിറഞ്ഞ ശുദ്ധജല പദ്ധതി ഉപയോഗശൂന്യമായി കിടക്കുന്നു. ബോണാമിയിൽ ആണ് ഏലപ്പാറ പഞ്ചായത്ത് നിർമിച്ച കിണറും പമ്പ് ഹൗസും എല്ലാം അടങ്ങിയ സംവിധാനം പ്രയോജനരഹിതമായി കിടക്കുന്നത്.
വേനൽക്കാലത്ത് ഉൾപ്പെടെ നിറഞ്ഞു കിടക്കുന്ന കിണർ ശുചീകരിച്ചാൽ മാത്രം മതിയാകും. എന്നാൽ അധികൃതർ ഇതിനു തയാറാകുന്നില്ല. കിണർ വൃത്തിയാക്കിയ ശേഷം മോട്ടർ സ്ഥാപിച്ചാൽ പ്രദേശവാസികൾക്ക് ആവശ്യത്തിന് ശുദ്ധജലം നൽകാൻ കഴിയും. ഇതുവഴി പ്രദേശത്തെ ജലക്ഷാമത്തിനു പരിഹാരം കാണാനും കഴിയുമെന്നും നാട്ടുകാർ പറയുന്നു.