സൗജന്യ പരിശീലനം : തൊടുപുഴ ∙ കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ ജില്ലയിലുള്ള നോളജ് സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് സൗജന്യ പ്രവേശനം നേടുന്നതിനായി പട്ടികജാതി വിഭാഗം യുവതി–യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
കെൽട്രോൺ സർട്ടിഫൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഹാർഡ്‌വെയർ സർവീസ് ടെക്നീഷ്യൻ(4 മാസം), അഡ്വാൻസ് ഡിപ്ലോമ ഇൻ ഐടി എനാബിൾഡ് സർവീസ് ആൻഡ് ബിപിഒ(6 മാസം), കെൽട്രോൺ സർട്ടിഫൈഡ് നെറ്റ്‌വർക്കിങ് പ്രഫഷനൽ(6 മാസം), അഡ്വാൻസ് ഡിപ്ലോമ ഇൻ വെബ് ആപ്ലിക്കേഷൻ യൂസിങ് ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് പ്ലാറ്റ്ഫോം(6 മാസം),
സർട്ടിഫിക്കറ്റ് ഓഫ് പ്രഫഷനൽ എക്സലൻസ് യൂത്ത് എംപ്ലോയബിലിറ്റി സ്കിൽ ട്രെയ്നിങ്(3 മാസം) എന്നിവയാണ് കോഴ്സുകൾ. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക്: കെൽട്രോൺ നോളജ് സെന്റർ, എതിർവശം മാതാ ഷോപ്പിങ് ആർക്കേഡ്, പാലാ റോഡ്, തൊടുപുഴ. ഫോൺ: 04862 228281, 7560965520
റേഷൻ സാധനങ്ങൾ എത്തി
മൂന്നാർ ∙ ദേവികുളം താലൂക്കിലെ 118 റേഷൻ കടകളിലും മാർച്ച് മാസത്തിൽ അനുവദിച്ച മുഴുവൻ റേഷൻ സാധനങ്ങളും എത്തിയതായി സപ്ലൈ ഓഫിസർ അറിയിച്ചു. മാർച്ചിലെ വിഹിതം: മഞ്ഞ കാർഡ്- 30 കിലോ അരി, 5 കിലോ ഗോതമ്പ് (3 കിലോ ഗോതമ്പ്, ഒരു കിലോ ആട്ട, 27 നു ശേഷം ഒരു കിലോ ആട്ട ആറു രൂപ നിരക്കിൽ.
പിങ്ക് കാർഡ് - 4 കിലോ അരി ഒരംഗത്തിന്, ഒരു കിലോ ഗോതമ്പ് വീതം ഓരോ അംഗത്തിനും. ആട്ട എട്ടു രൂപ നിരക്കിൽ (രണ്ട് പാക്കറ്റ് പരമാവധി ) നീല കാർഡ്- ഒരു അംഗത്തിന് 2 കിലോ അരി 4 രൂപ നിരക്കിൽ വെള്ള കാർഡ്- 8 കിലോ അരി 10.90 രൂപ നിരക്കിൽ മണ്ണെണ്ണ - അര ലീറ്റർ (ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലേത് ) - 40.25 രൂപ നിരക്കിൽ.
അളവുതൂക്ക മുദ്രവയ്പ്
കട്ടപ്പന ∙ മരിയാപുരം പഞ്ചായത്തിലെ വ്യാപാരികളുടെ സൗകര്യാർഥം ലീഗൽ മെട്രോളജി വകുപ്പ് നടത്തുന്ന അളവുതൂക്ക ഉപകരണങ്ങളുടെ 2023 വർഷത്തെ പുനഃപരിശോധനയും മുദ്രവയ്പും 27ന് രാവിലെ 10 മുതൽ 12 വരെ ഇടുക്കിയിലും 2 മുതൽ 3 വരെ കൊച്ചുകരിമ്പനിലും നടക്കും.
മുൻവർഷത്തെ പരിശോധനാ സർട്ടിഫിക്കറ്റും സ്വന്തം മേൽവിലാസം എഴുതിയ 5 രൂപയുടെ പോസ്റ്റൽ കവറും കൊണ്ടുവരണം. അദാലത്ത് മുഖേന കുടിശികയായ അളവുതൂക്ക ഉപകരണങ്ങൾ മുദ്ര ചെയ്‌തെടുക്കാം. 5 രൂപയുടെ കോർട്ട് ഫീ സ്റ്റാംപ് കൊണ്ടുവരണം. ഫോൺ: 04868 251197.