വരൂ, രാജമലയിലേക്ക്, ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നിനു തുറക്കും

HIGHLIGHTS
  • രാജമലയിൽ ഈ സീസണിൽ ഇതുവരെ പിറന്നത് 102 വരയാടിൻ കുഞ്ഞുങ്ങൾ
രാജമലയിൽ പിറന്ന വരയാടിൻ കുഞ്ഞുങ്ങൾ.
രാജമലയിൽ പിറന്ന വരയാടിൻ കുഞ്ഞുങ്ങൾ.
SHARE

മൂന്നാർ ∙ വരയാടുകളുടെ പ്രസവകാലത്തെത്തുടർന്ന് അടച്ചിട്ടിരുന്ന രാജമല ഇരവികുളം ദേശീയോദ്യാനം 2 മാസത്തെ ഇടവേളയ്ക്കു ശേഷം ഏപ്രിൽ ഒന്നിനു തുറക്കും. ഫെബ്രുവരി ഒന്നിനാണ് ഉദ്യാനം അടച്ചത്. ഉദ്യാനം അടച്ചതോടെ രാജമലയിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. ഈ സീസണിൽ ഇതുവരെ 102 വരയാടിൻ കുഞ്ഞുങ്ങളാണു രാജമലയിൽ പിറന്നത്.

ഇടവേളയ്ക്കുശേഷം സഞ്ചാരികൾക്കായി തുറക്കുന്ന രാജമലയിൽ പുതിയ കഫറ്റേരിയ, സെൽഫി പോയിന്റ് എന്നിവ ഒരുക്കിയിട്ടുണ്ട്. അഞ്ചാംമൈലിൽ പുതുതായി സ്ഥാപിക്കുന്ന പന്നൽച്ചെടി ശേഖരത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS