വണ്ണപ്പുറം ∙ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന സ്വകാര്യ ബസിൽ തട്ടിയ കാർ റോഡരികിലെ ടെലിഫോൺ ബോക്സിൽ ഇടിച്ചു കയറി. ആർക്കും പരുക്കില്ല. വണ്ണപ്പുറം പ്ലാന്റേഷൻ കവലയിൽ ഇന്നലെ 12.30 നാണ് അപകടം.
ഹൈറേഞ്ച് ഭാഗത്തു നിന്നും ഈരാറ്റുപേട്ടക്ക് പോകുകയായിരുന്നു കാർ യാത്രക്കാർ. വണ്ണപ്പുറം തൊടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന ജെറമിയ ബസുമായിട്ടാണ് കൂട്ടിയിടിച്ചത്. ബസിന്റെ സർവീസും മുടങ്ങി.