കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ദമ്പതികൾക്ക് പരുക്ക്

പിന്നോട്ടെടുക്കുന്നതിനിടെ അപകടത്തിൽപെട്ട കാർ
പിന്നോട്ടെടുക്കുന്നതിനിടെ അപകടത്തിൽപെട്ട കാർ
SHARE

നെടുങ്കണ്ടം ∙ പിന്നോട്ടെടുക്കുന്നതിനിടെ വീട്ടുമുറ്റത്തുനിന്നും കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ദമ്പതികൾക്ക് പരുക്ക്. കല്ലാർ പാറക്കടവിൽ ആന്റണി, ഭാര്യ സാലി എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്. ബന്ധുവീട്ടിൽ പോകാനായി കാർ സ്റ്റാർട്ട് ചെയ്ത് തിരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് 35 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.

മുറ്റത്തിന്റെ സംരക്ഷണ വേലി തകർത്തുകൊണ്ടാണ് താഴെയുള്ള റോഡിലേക്ക് കാർ മറിഞ്ഞത്. വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്ന ഇരുവരെയും കാർ വെട്ടിപ്പൊളിച്ചാണ് നാട്ടുകാർ പുറത്തെടുത്തത്.

അപകട വിവരം അറിഞ്ഞ് നെടുങ്കണ്ടത്തുനിന്നും അഗ്നി രക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. പരുക്കേറ്റ ദമ്പതികളെ കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാലിയുടെ തലയ്ക്കും കൈകാലുകൾക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. അപകടത്തിൽ കാർ പൂർണമായും തകർന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS