അടിമാലി ∙ കൊച്ചി– ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം വനമേഖലയിൽ പകൽ സമയം കാട്ടാന നിലയുറപ്പിച്ചത് യാത്രക്കാരെ ആശങ്കയിലാക്കി. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് റാണി കല്ലിന് സമീപം പാതയോരത്ത് ആന നിലയുറപ്പിച്ചത്. ഇതുവഴി എത്തിയ യാത്രക്കാർ കാഴ്ചക്കാരായി മാറിയതോടെ ആന വനത്തിലേക്ക് തിരികെ പോകുകയായിരുന്നു.
അടുത്ത നാളിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള ദേശീയപാത കാട്ടാനകൾ കയ്യടക്കുകയാണ്. ഇതോടൊപ്പം കാഞ്ഞിരവേലി, കുളമാൻകുഴി മേഖലകളിൽ കാട്ടാനക്കൂട്ടം വ്യാപക കൃഷി നാശമാണ് വരുത്തുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കാൻ വനംവകുപ്പ് നടപടി സ്വീകരിക്കാൻ കൂട്ടാക്കിയിട്ടില്ല. ഇതിനിടെയാണ് കാട്ടാന നേര്യമംഗലം വനമേഖലയിലെ പാതയോരങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നത്.