എടിഎമ്മിനുള്ളിൽ കയറി; പത്തിവിടർത്തിയ മൂർഖനു മുന്നി‍ൽനിന്ന് ഭാഗ്യം കൊണ്ടൊരു രക്ഷപ്പെടൽ

എടിഎമ്മിൽ കയറിയ വർഷയ്ക്കു മുന്നിൽ‌ പത്തി വിടർത്തി നിൽക്കുന്ന മൂർഖൻ പാമ്പ്.
എടിഎമ്മിൽ കയറിയ വർഷയ്ക്കു മുന്നിൽ‌ പത്തി വിടർത്തി നിൽക്കുന്ന മൂർഖൻ പാമ്പ്.
SHARE

നെടുങ്കണ്ടം ∙ എടിഎമ്മിനുള്ളിൽ മൂർഖൻ പാമ്പിനു മുന്നിൽ കുടുങ്ങിയ വനിത രക്ഷപ്പെട്ടതു സാഹസികമായി. കൂട്ടാറിലെ എസ്ബിഐ എടിഎമ്മിൽ പണമെടുക്കാനെത്തിയ വീട്ടമ്മയാണ് എടിഎം ഡോർ അടഞ്ഞതോടെ മൂർഖൻ പാമ്പിനു മുന്നിൽ അകപ്പെട്ടത്. കരുണാപുരം പഞ്ചായത്ത് ഓഫിസിലെ ക്ലാർക്കായ ആർ.വർഷമോളാണു ബുധനാഴ്ച അക്കൗണ്ടിൽ നിന്നു പണമെടുക്കനായി എടിഎമ്മിൽ കയറിയത്. വാതിൽ തുറന്ന് അകത്തു കയറുമ്പോൾ തന്നെ മുൻപിൽ മൂർഖൻ പാമ്പ് കിടന്നിരുന്നു.

പാമ്പിനെ ശ്രദ്ധിക്കാതെയാണു വർഷ അകത്തേക്കു കയറിയത്. എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങൾ ബാങ്ക് അധികൃതർ പരിശോധിച്ചപ്പോഴാണു ഭാഗ്യം കൊണ്ടു മാത്രം വർഷ മൂർഖൻ പാമ്പിനെ ചവിട്ടാതെ എടിഎമ്മിലേക്കു കയറുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. വർഷ അകത്തു കയറിയ ശേഷം മൂർഖൻ പിന്നിൽ നിൽക്കുന്നതും പത്തി വിടർത്തുന്നതും ദൃശ്യങ്ങളിലുണ്ട്. പണമെടുത്തു തിരികെ ഇറങ്ങാൻ തുടങ്ങുന്ന സമയത്താണു പാമ്പിനെ വർഷ കാണുന്നത്.

തുടർന്നു വർഷ പേടിച്ചുവിറച്ചുകൊണ്ട് പിന്നിലേക്ക് മാറി. ഇതിനിടെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും മൂർഖൻ പത്തി വിടർത്തി നിൽക്കുന്നതിനാൽ ശ്രമം പരാജയപ്പെട്ടു. പുറത്തു നിന്ന യുവാവ് വാതിൽ തുറന്നപ്പോഴാണു വർഷയ്ക്കു പുറത്തിറങ്ങാനായത്. ശേഷം നാട്ടുകാർ ചേർന്നു വിവരം ബാങ്ക് അധികൃതരെ അറിയിച്ചു. ബാങ്ക് ജീവനക്കാരെത്തി എടിഎം പൂട്ടി. വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലത്ത് എത്തിച്ച് പരിശോധന നടത്തി പാമ്പിനെ പിടികൂടുകയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA