ADVERTISEMENT

മൂന്നാർ ∙ 2018 ഓഗസ്റ്റിലുണ്ടായ പ്രളയത്തിൽ തകർന്ന ദേശീയപാതയിലെ രണ്ടാം മൈലിലുള്ള സംരക്ഷണഭിത്തി നിർമിക്കാത്തത് കാരണം അപകടങ്ങൾ പതിവാകുന്നു. നിലവിൽ ഇവിടെ മുന്നറിയിപ്പ് ഫലകങ്ങൾ മാത്രം സ്ഥാപിച്ച് അധികൃതർ തലയൂരി. കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ പെട്ട ചിത്തിരപുരം രണ്ടാം മൈലിലാണ് അഞ്ചു വർഷം മുൻപുണ്ടായ പ്രളയത്തിൽ സംരക്ഷണഭിത്തി തകർന്ന് ആനച്ചാൽ റോഡിലേക്ക് വീണത്. 

സംരക്ഷണഭിത്തി തകർന്നതിനെ തുടർന്ന് ദേശീയപാത വഴി വേഗത്തിലെത്തുന്ന വാഹനങ്ങൾ ഈ ഭാഗത്ത് അപകടത്തിൽപെടുന്നത് പതിവായതോടെയാണ് റോഡിൽ വേഗം കുറച്ചുപോകണമെന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിച്ചത്. അഞ്ചു വർഷം മുൻപ് തകർന്നു വീണ സംരക്ഷണഭിത്തിയിലെ കല്ലുകൾ ആനച്ചാൽ റോഡിന്റെ ഒരു ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്നതു മൂലം ഈ ഭാഗത്ത് കൂടി വാഹനങ്ങൾ നിരയായാണ് കടന്നുപോകുന്നത്. ഇതുമൂലം ഗതാഗതക്കുരുക്കും പതിവാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com