കിരീടധാരണവും ചെമ്പരത്തി ജ്യൂസും, ചിരി കിലുങ്ങി; വ്യത്യസ്തമായ സ്വീകരണം

കരുണാപുരം പഞ്ചായത്ത് 94-ാം നമ്പർ അങ്കണവാടി പ്രവേശനോത്സവത്തിൽ ഒഡീഷ ദമ്പതികളുടെ മകൻ ശിവ സി.നാഗിനെ  അധ്യാപിക എ.ജെ.ലിസി ചെമ്പരത്തി ജ്യൂസ് നൽകി സ്വീകരിച്ചപ്പോൾ.
കരുണാപുരം പഞ്ചായത്ത് 94-ാം നമ്പർ അങ്കണവാടി പ്രവേശനോത്സവത്തിൽ ഒഡീഷ ദമ്പതികളുടെ മകൻ ശിവ സി.നാഗിനെ അധ്യാപിക എ.ജെ.ലിസി ചെമ്പരത്തി ജ്യൂസ് നൽകി സ്വീകരിച്ചപ്പോൾ.
SHARE

നെടുങ്കണ്ടം ∙ അങ്കണവാടി പ്രവേശനോത്സവത്തിൽ ഒഡീഷ ദമ്പതികളുടെ 3 വയസ്സുകാരൻ മകനു കിരീടധാരണവും ചെമ്പരത്തി ജ്യൂസും നൽകി സ്വീകരണം. കരുണാപുരം പഞ്ചായത്തിലെ 94-ാം നമ്പർ അങ്കണവാടിയാണ് വ്യത്യസ്തമായ സ്വീകരണം ഒരുക്കിയത്. ജ്യൂസ് കിട്ടിയതോടെ കണ്ണൻ ശാന്തി ദമ്പതികളുടെ മകൻ ശിവ സി.നാഗ് കരച്ചിലൊക്കെ വിട്ട് ഉഷാറായി.

കണ്ണൻ - ശാന്തി ദമ്പതിമാർ പ്രദേശത്തെ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നവരാണ്. ഈ പ്രദേശത്ത് ജോലി ചെയ്യുന്ന മറ്റ് ഒഡീഷ സ്വദേശികളുടെ മക്കളായ റാണിയും ഭൂമികയും ഇതേ അങ്കണവാടിയിൽ പഠിക്കുന്നുണ്ട്. ഇവിടെ പഠിച്ച 19 വിദ്യാർഥികളാണ് ഒന്നാം ക്ലാസിലേക്ക് പോകുന്നത്.

പ്രവേശനോത്സവ ഉദ്ഘാടനം കരുണാപുരം പഞ്ചായത്തംഗം വിൻസി വാവച്ചൻ നിർവഹിച്ചു. സമ്മാനദാനം കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസ് നിർവഹിച്ചു. അങ്കണവാടി അധ്യാപകരായ എ.ജെ.ലിസി, റോസമ്മ ജോർജ്‌, പി.കെ.സുമ എന്നിവർ നേതൃത്വം നൽകി.

കുരുന്നുകൾക്ക് വരവേൽപ് 

തൊടുപുഴ ∙ ചിരിച്ചും അലറിക്കരഞ്ഞും പ്രവേശനോത്സവം കുരുന്നുകളുടെ ദിവസമായി മാറി. ‘ചിരിക്കിലുക്കം’ എന്ന പേരിൽ ജില്ലയിലെ 1,561 അങ്കണവാടികളിലും പ്രവേശനോത്സവം നടന്നു. അങ്കണവാടികളിൽ നിന്നു സ്കൂളുകളിലേക്കു പോകുന്ന കുട്ടികൾക്ക് ആഘോഷമായ യാത്രയയപ്പും വിവിധയിടങ്ങളിൽ നൽകി.

വനിതാ ശിശു വികസന വകുപ്പ് പ്രവേശനോത്സവത്തിനായി സമൂഹമാധ്യമങ്ങളിൽ പ്രൊഫൈൽ ചിത്ര പ്രചാരണം തയാറാക്കിയിരുന്നു. അങ്കണക്കൂട്ടം എന്ന പേരിൽ പ്രാദേശികാടിസ്ഥാനത്തിലുള്ള കൂട്ടായ്‌മകളും സജീവമായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS