മഴക്കിലുക്കത്തിനിടയിലൂടെ കുരുന്നുകളെത്തും; ഇന്ന് സ്കൂളുകളിൽ വീണ്ടും മണിമുഴക്കം

HIGHLIGHTS
  • ഒന്നാം ക്ലാസിലേക്ക് 5506 കുട്ടികൾ
  • ജില്ലാതല പ്രവേശനോത്സവം ഇന്ന് പണിക്കൻകുടി ഗവ.സ്കൂളിൽ; ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ
പ്രവേശനോത്സവത്തിനായി തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ അധ്യാപകർ ക്ലാസ്മുറി  അലങ്കരിക്കുന്നു. 								ചിത്രം: മനോരമ
പ്രവേശനോത്സവത്തിനായി തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ അധ്യാപകർ ക്ലാസ്മുറി അലങ്കരിക്കുന്നു. ചിത്രം: മനോരമ
SHARE

തൊടുപുഴ ∙ മഴക്കിലുക്കത്തിനിടയിലൂടെ കുരുന്നുകളെത്തും, ഇന്ന് സ്കൂളുകളിൽ വീണ്ടും മണിമുഴക്കം. പുതിയ അധ്യയന വർഷത്തിനു തുടക്കം കുറിച്ചുകൊണ്ടുള്ള ജില്ലാതല പ്രവേശനോത്സവം ഇന്നു രാവിലെ 9നു പണിക്കൻകുടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു അധ്യക്ഷത വഹിക്കും.

ജില്ലയിലെ വിദ്യാലയങ്ങളിൽ പ്രവേശനോത്സവത്തിന് വിപുലമായ ഒരുക്കങ്ങളാണു നടത്തിയിരിക്കുന്നത്. ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള 496 സ്കൂളുകളിലായി നിലവിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത് 5506 കുട്ടികളാണ്. പ്രവേശന പ്രക്രിയ ഇപ്പോഴും പുരോഗമിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കുട്ടികൾ ഈ അധ്യയന വർഷം തന്നെ സ്കൂളുകളിൽ എത്തുമെന്ന് അധികൃതർ അറിയിച്ചു.

സുരക്ഷിതമാകട്ടെ സ്കൂൾയാത്ര

∙ റോഡിലൂടെ കൂട്ടംകൂട്ടമായി, വർത്തമാനം പറഞ്ഞും കളിച്ചും നടക്കരുത്. 

∙ റോഡിന്റെ വലതുവശം ചേർന്നു മാത്രം നടക്കുക. നടപ്പാതയുള്ള ഇടങ്ങളിൽ അവയിലൂടെ മാത്രം സഞ്ചരിക്കുക. 

∙ സീബ്രാ വരകളിലൂടെ റോഡ് കുറുകെ കടക്കുക. ഈ സമയത്ത് ഇരുവശങ്ങളിൽ നിന്നും വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പുവരുത്തണം.

∙ ട്രാഫിക് പൊലീസ് ഡ്യൂട്ടിയിലുള്ള ഭാഗങ്ങളിൽ റോഡ് കടക്കുന്നതിനും മറ്റും ഉദ്യോഗസ്ഥരുടെ സഹായം തേടാ‍ൻ മടിക്കരുത്.

∙ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് ‌റോഡ് കുറുകെ കടക്കരുത്. 

∙ മഴയുള്ള സമയത്ത് കാൽനടയാത്ര ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണം. 

∙ ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും തിരക്കുകൂട്ടാതെ, കഴിയുന്നതും ക്യൂ പാലിക്കുക. ഇറങ്ങുന്നതും കയറുന്നതും ശ്രദ്ധയോടെ വേണം. 

∙ ബസിൽ നിന്ന് ഇറങ്ങിയ ശേഷം സുരക്ഷിതമായി, റോഡരികിലേക്കു മാറിനിൽക്കുക. ഇറങ്ങിയ ഉടൻ അതേ വാഹനത്തിനു തൊട്ടുമുന്നിലൂടെയോ പിന്നിലൂടെയോ റോഡ് കടക്കാൻ ശ്രമിക്കുന്നത് അപകടകരമാണ്. (വിവരങ്ങൾക്ക് കടപ്പാട്: ആർ.രമണൻ, ഇടുക്കി ആർടിഒ) 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS