ADVERTISEMENT

മൂലമറ്റം∙ തൊടുപുഴ താലൂക്കിൽ റേഷൻ വിതരണത്തിന് എത്തിയത് പച്ചരി. ബിപിഎൽ കുടുംബങ്ങൾക്കുള്ള വിഹിതത്തിൽ സിംഹഭാഗവും പച്ചരി നൽകുന്നതിനാൽ സാധാരണ കുടുംബങ്ങൾ പട്ടിണിയിലാക്കുമെന്നു നാട്ടുകാർ പറയുന്നു. റേഷൻ അരി മാത്രം ആശ്രയിച്ചു കുടുംബം നടത്തുന്നവരെ ഇതു കൂടുതൽ ബാധിക്കും. എഎവൈ (മഞ്ഞകാർഡ്) കാർഡുകൾക്ക് ഒരു കാർഡിൽ 20 കിലോ പച്ചരി, 7 കിലോ മട്ടയരി, 3 കിലോ പുഴുക്കലരി എന്നിവയാണ് വിതരണം ചെയ്യുക.  പിഎച്ച്എച്ച് (പിങ്ക് കാർഡ്) ഉടമകൾക്ക് ഒരാൾക്ക് 3 കിലോ പച്ചരിയും ഒരു കിലോ മട്ടയരിയും ലഭിക്കുക.

എൻപിഎസ് (നീല കാർഡ്) ഉടമകൾക്ക് ഒരംഗത്തിന് ഒരു കിലോ പച്ചരിയും ഒരു കിലോ മട്ടയരിയും ലഭിക്കും. നോൺ സബ്‌സിഡി (വെള്ള കാർഡ്) 6 കിലോ മട്ടയരിയും 2 കിലോ പച്ചരിയുമാണ് ഈ മാസം വിതരണം ചെയ്യുക.ആവശ്യത്തിലധികം പച്ചരി എത്തുന്നത് സാധാരണക്കാരെ വലയ്ക്കും. ജില്ലയിൽ മറ്റു താലൂക്കുകളിലും പച്ചരിയാണ് കൂടുതലായി വിതരണം ചെയ്യുക. ജില്ലയിൽ  മറ്റുതാലൂക്കുകളിലും സമാനമായ രീതിയിൽ കൂടുതൽ പച്ചരി വിതരണം ചെയ്യും.  എഫ്സിഐ ഗോഡൗണുകളിൽ  ആവശ്യത്തിന് വെള്ളയരി ഇല്ലെന്നാണ് സൂചന. ഡിസംബർ വരെ കൂടുതൽ പച്ചരി ജില്ലയിൽ വിതരണം ചെയ്യാൻ സാധ്യതയുള്ളതായി സൂചനയുണ്ട്.  ‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com