പൊട്ടിപ്പൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ: സമരം തുടങ്ങാൻ കാത്തിരിക്കുവാണോ?

HIGHLIGHTS
  • നത്തുകല്ല്- കോളനി റോഡ് പൊട്ടിപ്പൊളിഞ്ഞിട്ടും നടപടിയില്ല
samaram-thudangan-kathirikanno
ടാറിങ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന നത്തുകല്ല്- കോളനി റോഡ്.
SHARE

കൊച്ചുതോവാള∙ നത്തുകല്ല്- കോളനി റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും നന്നാക്കാൻ നടപടിയില്ല. ഒട്ടേറെ നിവേദനങ്ങൾക്കും പരാതികൾക്കും സമരങ്ങൾക്കും ശേഷമാണ് 7 വർഷം മുൻപ് ഈ റോഡ് ടാർ ചെയ്യാൻ നടപടിയുണ്ടായത്. അതിനുശേഷം അധികൃതർ ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. 2 കിലോമീറ്റർ ദൂരംവരുന്ന ഈ റോഡിൽ ഇപ്പോൾ ടാറിന്റെ പൊടിപോലും കാണാനില്ല. 

സാധാരണക്കാരും സ്‌കൂൾ-കോളജ് വിദ്യാർഥികളും നിത്യവും ആശ്രയിക്കുന്ന റോഡാണിത്. മേഖലയിലെ ആളുകൾക്ക് കട്ടപ്പന, ഇരട്ടയാർ, നത്തുകല്ല് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകണമെങ്കിൽ ഈ റോഡ് മാത്രമാണ് ആശ്രയം. റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതുമൂലം ഓട്ടോറിക്ഷയോ ടാക്‌സിയോ ഓട്ടം വിളിച്ചാൽ വരാൻ മടിക്കുകയാണ്. രോഗികളെയും പ്രായമായവരെയും ആശുപത്രിയിൽ എത്തിക്കണമെങ്കിൽ എടുത്തുകൊണ്ടുപോകണം.

ഉടുമ്പൻചോല, ഇടുക്കി നിയോജക മണ്ഡലങ്ങളാണ് ഈ റോഡിന്റെ ഇരുവശങ്ങളിലുമായി ഉള്ളത്. കുടിയേറ്റ കാലഘട്ടമായ 1960കളിൽ നിർമിച്ച റോഡാണിത്. ഉപ്പുകണ്ടത്ത് പ്രവർത്തിച്ചിരുന്ന അന്തിച്ചന്തയിലേക്കും വലിയതോവാള, കൊച്ചുതോവാള തുടങ്ങിയ സ്ഥലങ്ങളിലേക്കും സഞ്ചരിക്കാൻ അന്നത്തെ കർഷകർ ഈ റോഡാണ് ഉപയോഗിച്ചിരുന്നത്. നിലവിൽ തകർന്നു കിടക്കുന്ന റോഡ് മഴക്കാലം ശക്തമാകുന്നതോടെ കൂടുതൽ ശോച്യാവസ്ഥയിലാകും. അതിനാൽ റോഡ് അടിയന്തരമായി ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS