പ്ലസ് വൺ പ്രവേശനം 12,641 അപേക്ഷകൾ
Mail This Article
തൊടുപുഴ ∙ പ്ലസ് വൺ പ്രവേശനം; ജില്ലയിൽ ഇന്നലെ വൈകിട്ടുവരെ അപേക്ഷ സമർപ്പിച്ചത് 12,641 വിദ്യാർഥികൾ. ജില്ലയിൽ ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതിയവരിൽ ഉപരിപഠനത്തിന് യോഗ്യത നേടിയത് 11,284 പേരാണ്. എസ്എസ്എൽസി വിജയിച്ചവരുടെ എണ്ണത്തെക്കാൾ അധികം പ്ലസ് വൺ സീറ്റുകൾ ജില്ലയിലുണ്ട്. എന്നാൽ, സിബിഎസ്ഇ, ഐസിഎസ്ഇ, മറ്റു ജില്ലകളിൽ നിന്നുള്ളവർ, ഇതര സംസ്ഥാനങ്ങളിൽ നിന്നു ബോർഡ് പരീക്ഷകൾ ജയിച്ചവർ തുടങ്ങിയവരും അപേക്ഷ സമർപ്പിക്കുന്നതിനാലാണ് അപേക്ഷകരുടെ എണ്ണം കൂടിയത്.
അതേസമയം എസ്എസ്എൽസി വിജയിച്ചവരിൽ കുറെ വിദ്യാർഥികൾ വിഎച്ച്എസ്ഇ, പോളിടെക്നിക്, ഐടിഐ തുടങ്ങിയ മറ്റു കോഴ്സുകളിലേക്ക് മാറിപ്പോകുകയും ചെയ്യു മെന്നതിനാൽ സീറ്റ് ക്ഷാമം കാര്യമായി ഉണ്ടാവില്ലെന്നാണു വിലയിരുത്തൽ. കഴിഞ്ഞവർഷം എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ 752 പേർ മാത്രമാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയതെങ്കിൽ ഇത്തവണ അത് 1467 ആയി ഉയർന്നു. അതിനാൽ ഇഷ്ട സ്ട്രീമിൽ ഇഷ്ട സ്കൂളിൽ പ്രവേശനം ലഭിക്കുക പലർക്കും വെല്ലുവിളിയാകും.
ആകെ പ്ലസ് വൺ സീറ്റ് 11,867
∙ സയൻസ്–6100
∙ ഹ്യുമാനിറ്റീസ്–2128
∙ കൊമേഴ്സ്–3639