ADVERTISEMENT
മൂന്നാർ: ജാതി സർട്ടിഫിക്കറ്റുകൾ നൽകാത്തതിൽ പ്രതിഷേധിച്ച് സ്വന്തം പാർട്ടി ഭരിക്കുന്ന റവന്യു വകുപ്പിനു കീഴിലുള്ള വില്ലേജ് ഓഫിസ് സിപിഐയുടെ കീഴിലുള്ള യുവജന സംഘടനയായ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷൻ (എഐഎസ്എഫ്) അംഗങ്ങൾ ഉപരോധിച്ചു. ദേവികുളത്തെ കെഡിഎച്ച് വില്ലേജ് ഓഫിസാണ് ഇന്നലെ എഐഎസ്എഫ് പ്രവർത്തകർ ഉപരോധിച്ചത്. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഉൾപ്പെടെ ജാതി സർട്ടിഫിക്കറ്റിനായി എത്തുന്നവരെ, 1950നു മുൻപ് കുടിയേറിയവരാണെന്നു തെളിയിക്കുന്ന രേഖ ഹാജരാക്കാനാവശ്യപ്പെട്ട് ഉദ്യോഗസ്ഥർ മടക്കി അയയ്ക്കുന്നത് പതിവായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് യുവജന സംഘടനയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫിസ് ഉപരോധിച്ചത്. സിപിഐ മണ്ഡലം സെക്രട്ടറി ടി.ചന്ദ്രപാൽ ഉദ്ഘാടനം ചെയ്തു. എസ്.എം.കുമാർ, കെ.കാമരാജ്, സുനിൽ സുരേഷ്, സന്തോഷ്, കാർത്തിക് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com