ADVERTISEMENT

തൊടുപുഴ ∙ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്യുമ്പോൾ റോഡ് ക്യാമറയിൽ കുടുങ്ങാതിരിക്കാൻ ബൈക്കിന്റെ നമ്പർ പ്ലേറ്റുകൾ കറുത്ത മാസ്ക് ഉപയോഗിച്ചു മൂടിയ ശേഷം നഗരത്തിലൂടെ യാത്ര ചെയ്ത യുവാവ് പൊലീസിന്റെ പിടിയിലായി. മങ്ങാട്ടുകവല ഭാഗത്തുള്ള ഹോട്ടലിലെ ജീവനക്കാരനായ ഏഴല്ലൂർ പ്ലാന്റേഷൻ സ്വദേശിയാണ് പൊലീസിന്റെ വലയിലായത്. മങ്ങാട്ടുകവല– വെങ്ങല്ലൂർ നാലുവരി പാതയിലാണു യുവാവ് പിടിയിലായത്.  കഴിഞ്ഞ ദിവസം രാവിലെയാണു ഫുട്ബോൾ കളിക്കുന്നതിനായി യുവാവ് ബൈക്കിൽ പോയത്.

ഹെൽമറ്റ് ഇല്ലാതെ നമ്പർ പ്ലേറ്റ് മറച്ച് യാത്ര തുടർന്ന യുവാവിനെ വഴിയിൽ പട്രോളിങ് നടത്തുകയായിരുന്ന ട്രാഫിക് എസ്ഐ പി.എൻ.ഷാജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു കണ്ടെത്തിയത്. ബൈക്കിൽ പോകുന്നതിനിടെ ഫോണിൽ സംസാരിക്കാൻ വേഗം കുറച്ച യുവാവിനെ പിന്നാലെയെത്തിയ പൊലീസ് വാഹനം തടഞ്ഞുനിർത്തി.  യുവാവിനെതിരെ കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു. ബൈക്ക് മോട്ടർ വാഹന വകുപ്പ് അധികൃതർ പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നു പൊലീസ് പറഞ്ഞു. മോട്ടർ വാഹന വകുപ്പ് വാഹനം ഇതുവരെ പരിശോധിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com