ADVERTISEMENT

പീരുമേട് ∙ ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വായന വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം പീരുമേട് ചിദംബരം പിള്ള മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ആർ.തിലകൻ ഉദ്ഘാടനം ചെയ്തു.

സ്കൂൾ പിടിഎ പ്രസിഡന്റ് കെ.കെ. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എ.രാമൻ, എഇഒ എം.രമേഷ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.എൻ. മോഹനൻ, വി.എസ്. പ്രസന്നൻ, സി.വി. വിജയകുമാർ, കെ.സുരേഷ്, രേഖ എന്നിവർ പ്രസംഗിച്ചു. പുരസ്കാരങ്ങൾ സമ്മാനിച്ചു.

വായനാമുറി 

കട്ടപ്പന ∙ വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർ സെക്കൻഡറി സ്കൂളിലെ വായന ദിനാചരണത്തിന്റെ ഭാഗമായി സെന്റ് അൽഫോൻസാസ് റീഡിങ് ലോഞ്ച് എന്ന പേരിലുള്ള പുതിയ വായനാ മുറിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ.തോമസ് മണിയാട്ട് നിർവഹിച്ചു.

പ്രിൻസിപ്പൽ ജിജി മാത്യു അധ്യക്ഷത വഹിച്ചു. കുട്ടികളിൽ നിന്നു പുസ്തകങ്ങൾ ശേഖരിക്കുന്ന പരിപാടിയായ 'അക്ഷര നക്ഷത്രം ' വഴി ഏറെ പുസ്തകങ്ങൾ റീഡിങ് റൂമിലേയ്ക്ക് ലഭിച്ചു. പുസ്തക അവലോകന മത്സരത്തിൽ ഡെൽന തോമസ് ഒന്നാം സ്ഥാനം നേടി. 

വായനപക്ഷാചരണം 

കട്ടപ്പന ∙ അമ്പലക്കവല നാഷനൽ ലൈബ്രറിയിൽ വായന പക്ഷാചരണവും പി.എൻ.പണിക്കർ അനുസ്മരണവും നടത്തി. നഗരസഭാ കൗൺസിലർ സോണിയ ജെയ്ബി യോഗം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി.സി.ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഇടുക്കി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.എസ്. ബേബി, ലൈബ്രറി സെക്രട്ടറി ടി.ബി.ശശി, കെ.ബി.ബിജു എന്നിവർ പ്രസംഗിച്ചു.

വായനദിനം ആചരിച്ചു

കുമളി ∙ ചക്കുപള്ളം മേരിമാതാ പബ്ലിക് സ്കൂളിൽ കുട്ടികളോടൊപ്പം എന്ന പേരിൽ വായനദിനം ആചരിച്ചു. കവി കെ.ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.സാം ഒറ്റക്കല്ലിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജോസഫ് ജെ.പുരയിടം, വൈസ് പ്രിൻസിപ്പൽ നവ്യ എം.നാരായണൻ എന്നിവർ പ്രസംഗിച്ചു. മലയാളം, ഹിന്ദി, ഇംഗ്ലിഷ് വിഷയങ്ങളിൽ മത്സരവും നടത്തി.

വായന വാരാഘോഷം 

പെരുവന്താനം ∙ ദേശീയ വായനശാലയിൽ നടന്ന വായനാ വാരഘോഷം ബ്ലോക്ക് പഞ്ചായത്തംഗം കെ.ആർ.വിജയൻ ഉദ്ഘാടനം ചെയ്തു.എൻ.കെ.ലത്തീഫ്, എം.സുലൈമാൻ, എൻ.എ.വഹാബ് എന്നിവർ പ്രസംഗിച്ചു. പെരുവന്താനം യുപി സ്കൂളിലെ വിദ്യാർഥികൾക്ക് പുസ്തകങ്ങളും വിതരണം ചെയ്തു

പാമ്പനാർ ∙ ഗവ.യുപി സ്കൂളിൽ നടന്ന വായന ദിനാചരണം മുതിർന്ന അധ്യാപിക ബീന ജോൺ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സബീന മുഹമ്മദ്, എ.വിജയ എന്നിവർ പ്രസംഗിച്ചു.

വണ്ടിപ്പെരിയാർ ∙ വാളാടി സെന്റ് മാത്യൂസ് എൽപി സ്കൂളിൽ നടന്ന വായന ദിനാചരണം പ്രഫ. രഞ്ജിത.എം.തോമസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സോജൻ വള്ളിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എസ്. അയ്യപ്പദാസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിത, സിസ്റ്റർ ചാന്ദിനി, സിസ്റ്റർ അനു എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com