ADVERTISEMENT

ചെറുതോണി ∙ ജില്ലയിലെ കായിക മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമാകുമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ. ഈ മാസം 22 ന് ഇടുക്കി വോളിബോൾ അക്കാദമിയിലേക്ക് പ്രത്യേക സിലക്‌ഷൻ നടത്തും.  സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നിന്നും ജില്ലകളിലെ ഹോസ്റ്റലുകളിലേക്കു കുട്ടികളെ അയയ്ക്കാത്തത് കായിക മുന്നേറ്റത്തിന് വിഘാതം സൃഷ്ടിച്ചിരുന്നു. കായികമന്ത്രി വി.അബ്ദുറഹ്മാൻ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി എന്നിവരുമായി  ചർച്ച നടത്തി. കുട്ടികൾ കുറവായതിനാലാണു ചില സ്പോർട്സ് ഹോസ്റ്റലുകളുടെ പ്രവർത്തനം  മരവിച്ചത്. ജില്ലാ സ്പോർട്സ് കൗൺസിൽ   ഇടപെട്ടതിനെ തുടർന്ന് അവിടങ്ങളിൽ പരിശീലകരെ നിയമിക്കുന്നതിനും ഡേ ബോർഡിങ് സെന്ററുകൾ ആരംഭിക്കുന്നതിനു തീരുമാനിച്ചിട്ടുണ്ട്. 

മൂന്നാർ ഹൈ ഓൾട്ടിറ്റ്യൂഡ് സ്റ്റേഡിയം, കാൽവരിമൗണ്ട്, എൻആർ സിറ്റി, പെരുവന്താനം എന്നീ സെന്ററുകളിലാണ് ഡേ ബോർഡിങ് സെന്ററുകൾ ആരംഭിക്കുന്നത്. നെടുങ്കണ്ടത്ത് സിന്തറ്റിക് ട്രാക്കിന്റെ പണി പൂർത്തിയായതിനാൽ അവിടെ അത്‌ലറ്റിക് ഹോസ്റ്റൽ ആരംഭിക്കും. പച്ചടി ഇൻഡോർ സ്റ്റേഡിയം നിർമാണം പുരോഗമിക്കുകയാണ്.  മൂന്നാറിൽ എച്ച്എടിസിയുടെ സ്ഥലത്ത്  ഇടുക്കി പാക്കേജിന്റെ ഭാഗമായി 12 കോടി  ചെലവിട്ട് 400 മീറ്റർ സിന്തറ്റിക് ട്രാക്ക് നിർമിക്കും. ചെറുതോണി വഞ്ചിക്കവലയിലെ സ്റ്റേഡിയം ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കാൻ മന്ത്രി റോഷി അഗസ്റ്റിനും ജില്ലാ സ്പോർട്സ് കൗൺസിലും ശുപാർശ ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT