ADVERTISEMENT

ചെറുതോണി ∙ ധനകാര്യ സ്ഥാപനത്തിന്റെ കഞ്ഞിക്കുഴിയിലെ ശാഖയിലേക്കു കൊണ്ടു വന്ന അലമാരകൾ ഇറക്കുന്നതിനു തൊഴിലാളികൾ വാങ്ങിയ നോക്കുകൂലി കഞ്ഞിക്കുഴി എസ്എച്ച്ഒ സാം ജോസ് ഇടപെട്ടു തിരികെക്കൊടുപ്പിച്ചു. ടൗണിലെ ചുമട്ടുതൊഴിലാളികളാണ് നോക്കുകൂലിയായി 4500 രൂപ എറണാകുളത്തെ തര്യൻ ഏജൻസീസിന്റെ പ്രതിനിധികളിൽ നിന്നു വാങ്ങിയത്. ഇന്നലെ രാവിലെ 2 ടൺ വീതം ഭാരമുള്ള രണ്ട് ഉരുക്ക് അലമാരകളാണ് കൊണ്ടുവന്നത്.

കമ്പനിക്കാർ തന്നെ ഇറക്കിക്കൊടുക്കണമെന്നാണു കരാർ വ്യവസ്ഥ. ഇതനുസരിച്ചു നിർമാണ കമ്പനി ഏർപ്പെടുത്തിയ ഏജൻസിയാണ് പരിശീലനം ലഭിച്ച തൊഴിലാളികളുമായി എത്തിയത്. എന്നാൽ അലമാര ഇറക്കുന്നതിന് അവകാശം ഉന്നയിച്ച ടൗണിലെ തൊഴിലാളികൾ ഇതിനു 13000 രൂപ ആവശ്യപ്പെട്ടു. പറ്റില്ലെന്നു കമ്പനി പ്രതിനിധികൾ അറിയിച്ചപ്പോൾ 6000 രൂപ വേണമെന്നായി. ഇതിനും വഴങ്ങാതെ വന്നതോടെ തർക്കമായി.

പൊലീസും സ്ഥലത്തെത്തി. ഇതിനിടെ തൊഴിലാളികളും ഏജൻസി പ്രതിനിധികളും നടത്തിയ ചർച്ചയിൽ 4500 രൂപ നോക്കുകൂലി കൊടുത്തു പ്രശ്നം പരിഹരിച്ചു. പിന്നീട്, നോക്കുകൂലി വാങ്ങിയ വിവരമറിഞ്ഞ എസ്എച്ച്ഒ സാം ജോസ് ഉടൻ തന്നെ പണം തിരികെ നൽകാൻ തൊഴിലാളികളോട് നിർദേശിച്ചു. സംഭവം പുലിവാലാകുമെന്നു കണ്ടതോടെ 4500 രൂപ ഗൂഗിൾ പേ ചെയ്തു നൽകി തൊഴിലാളികൾ കൈകഴുകി.

English Summary : Nokkukooli issues in Idukki Cheruthoni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com