ADVERTISEMENT

പെരുവന്താനം∙ മാലിന്യ നിർമാർജനത്തിനായി പെരുവന്താനം പഞ്ചായത്തിന്റെ 90 ലക്ഷം രൂപയുടെ പദ്ധതി അവസാനഘട്ടത്തിലേക്ക്. മെറ്റീരിയൽ കലക്‌ഷൻ സെന്റർ, ജൈവവള നിർമാണ യൂണിറ്റ് എന്നിവ അടങ്ങിയതാണ് പദ്ധതി. 2000 അടി വിസ്തീർണത്തിൽ മെറ്റീരിയൽ കലക്‌ഷൻ സെന്ററിന്റെ പണി പൂർത്തിയായി. 

ഫയർ ആൻഡ് സേഫ്റ്റി സജ്ജീകരണങ്ങൾ, കുഴൽക്കിണർ, ക്യാമറകൾ, തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ക്ലീൻ കേരളയ്ക്കു നൽകും. ശുചിത്വ മിഷൻ ഫണ്ട് ഉൾപ്പെടെ 40 ലക്ഷം രൂപയാണ് ഈ സാമ്പത്തിക വർഷം മാത്രം   ചെലവഴിക്കുന്നതെന്ന് പ്രസിഡന്റ് ഡൊമിന സജി പറഞ്ഞു.

വീടുകളിലേക്ക് തുണിസഞ്ചി

പ്ലാസ്റ്റിക് ഉപയോഗം പൂർണമായി ഇല്ലാതാക്കുന്നതിനു വേണ്ടി ഹരിതകർമസേന അംഗങ്ങളുടെ സഹകരണത്തോടെ തുണി സഞ്ചി നിർമിച്ചു വീടുകളിൽ എത്തിക്കുന്ന പ്രകൃതി മിത്ര പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു.19 സ്ത്രീകൾ ഉൾപ്പെടുന്നതാണ് തുണി സഞ്ചി നിർമാണ യൂണിറ്റ്. നിശ്ചിത തുകയ്ക്കു വീടുകളിൽ സഞ്ചി ലഭ്യമാകുന്നതോടെ പ്ലാസ്റ്റിക് ക്യാരി ബാഗ് ഒഴിവാകുമെന്നാണ് പ്രതീക്ഷ. കൂടാതെ മാലിന്യങ്ങൾ വീടുകളിൽ എത്തി ശേഖരിക്കുന്നതിനു ഹരിതകർമസേനാംഗങ്ങൾക്ക് ഇലക്ട്രിക് ഓട്ടോറിക്ഷയും വാങ്ങി നൽകിയിട്ടുണ്ട്.

ജൈവവള നിർമാണം

പച്ചക്കറി മാലിന്യങ്ങൾ, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവയിൽനിന്നു തുമ്പൂർമൂഴി മോഡൽ ജൈവവളം നിർമിക്കുകയാണ് മറ്റൊരു പദ്ധതി. 10 യൂണിറ്റ് ഒരേ സമയം ഉൽപാദിപ്പിക്കാൻ വേണ്ട ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. ഇതിനാവശ്യമായ ഉപകരണങ്ങൾ, മെഷീനുകൾ എന്നിവയ്ക്കു വേണ്ട തുകയും വകയിരുത്തിയിട്ടുണ്ട്. ഇതിനു പുറമേ അടുക്കള മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി ഇനോക്കുലം യൂണിറ്റും ആരംഭിക്കും. ഇതിനു വേണ്ട പരിശീലനം പ‍ഞ്ചായത്ത് തന്നെ നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com