ADVERTISEMENT

മൂന്നാർ ∙ കുഞ്ഞൻ തവളകളിലെ പ്രമുഖനാണ് ഒരിഞ്ചു വലുപ്പം മാത്രമുള്ള ആനമുടി ഇലത്തവള. പശ്ചിമഘട്ടത്തിലെ ഇരവികുളം ദേശീയ ഉദ്യാനത്തിൽ പെട്ട ആനമുടിയിലാണ് വംശനാശ ഭീഷണി നേരിടുന്ന ഈ കുഞ്ഞൻ തവളകളുടെ പ്രധാന ആവാസ കേന്ദ്രം. ചെറുപ്രാണികളാണ് ഇവയുടെ ഭക്ഷണം.15 ഗ്രാമിൽ താഴെ തൂക്കമുള്ള ആനമുടി ഇലത്തവളകളെ അപൂർവമായി മാത്രമേ കാണാൻ കഴിയൂ.

ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയു സിഎൻ ) സംഘടനയുടെ ചുവപ്പു പട്ടികയിൽപെട്ട ഇനമാണ് ആനമുടി ഇലത്തവള. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇരവികുളം, മീശപ്പുലിമല എന്നിവിടങ്ങളിലായി 300ൽ താഴെ മാത്രമാണ് ഇവയുടെ എണ്ണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com