ADVERTISEMENT

ഏലപ്പാറ∙ ജനങ്ങൾക്ക് ഭീഷണിയായ കൂറ്റൻപാറക്കല്ലുകൾ നീക്കം ചെയ്യാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ട് ഒരു വർഷമായിട്ടും ഉത്തരവ് ഫയലിൽ ഉറങ്ങുന്നു. ഈ അനാസ്ഥ നിലനിൽക്കെ മഴ കനത്തതോടെ ഹെലിബറിയ കിളിപാടി നിവാസികൾ ആശങ്കയിലായി. ഇളകി നിൽക്കുന്ന പാറക്കല്ലുകൾക്ക് താഴെ 27 കുടുംബങ്ങളാണ് ഭീതിയോടെ കഴിയുന്നത്. വർഷങ്ങൾക്ക് മുൻപ് ഏതാനും പാറക്കല്ലുകൾ നിലംപൊത്തിയതിനെ തുടർന്ന് 2 വീടുകൾ തകർന്നിരുന്നു. അന്ന് കുടുംബാംഗങ്ങൾ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. 

നാട്ടുകാർ നിരന്തരം നൽകിയ പരാതികൾക്ക് പിന്നാലെ മൈനിങ് ആൻഡ് ജിയോളജി വിഭാഗം, റവന്യു വകുപ്പ് തുടങ്ങിയ സംഘങ്ങൾ സ്ഥലത്ത് എത്തി പരിശോധന നടത്തി.  തുടർന്ന് കൂറ്റൻപാറക്കല്ലുകൾക്ക് താഴെ വീടുകൾ സ്ഥിതി ചെയ്യുന്ന സാഹചര്യത്തിൽ ഇവ ഉടനടി നീക്കം ചെയ്യണമെന്ന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു കലക്ടറുടെ ഉത്തരവ്. എന്നാൽ നടപടികൾ ഉണ്ടാകാത്തതിനെതിരെ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com