കിണറ്റിൽ അറവുമാലിന്യം തള്ളി
Mail This Article
×
കുമാരമംഗലം∙ വീട്ടുവളപ്പിലെ കിണറ്റിൽ അറവുമാലിന്യം തള്ളിയതായി പരാതി. കുമാരമംഗലം ത്രിവേണി ജംക്ഷനിൽ മേച്ചേരിൽ ചന്ദ്രിക കുഞ്ഞമ്മയുടെ വീടിനു മുന്നിലെ കിണറിലാണ് സാമൂഹിക വിരുദ്ധർ മാലിന്യം തള്ളിയത്. ഇന്നലെ രാവിലെ വെള്ളം കോരാൻ എത്തിയപ്പോഴാണ് കിണറിനുള്ളിൽ പ്ലാസ്റ്റിക് കൂടിനുള്ളിൽ കെട്ടിയ നിലയിൽ മാലിന്യം കണ്ടത്. ഇതേ വീട്ടിലെ ഒരു ഭാഗത്ത് താമസിക്കുന്ന വാടകക്കാരും അയൽവാസികളും കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറാണിത്. തൊടുപുഴ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് ചന്ദ്രിക പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.