ADVERTISEMENT

തൊടുപുഴ ∙ ജില്ലയിൽ ചെങ്കണ്ണ് ബാധിതരുടെ എണ്ണം കൂടുന്നു.  വൈറസ്, ബാക്ടീരിയ എന്നിവ ചെങ്കണ്ണിനു കാരണമാകാമെങ്കിലും വൈറസ് മൂലമുള്ള രോഗമാണ് ഇപ്പോൾ വ്യാപിക്കുന്നതെന്ന് നേത്രരോഗ വിദഗ്ധർ പറയുന്നു. ഒരാൾക്കു ബാധിച്ചാൽ വീട്ടിലെ മറ്റുള്ളവരിലേക്കും എളുപ്പം പടർന്നുപിടിക്കാൻ സാധ്യതയുണ്ട്. സാധാരണഗതിയിൽ ഒരാഴ്ച കൊണ്ട് രോഗം ഭേദമാകുമെങ്കിലും വേണ്ടവിധത്തിലുള്ള പരിചരണവും ചികിത്സയും ആവശ്യമാണ്. ആന്റിബയോട്ടിക്കുകളാണ് സാധാരണ നൽകിവരുന്നത്. കാലാവസ്ഥയിലെ മാറ്റമാണ് ഇപ്പോൾ രോഗവ്യാപനം കൂടാൻ കാരണമായി ആരോഗ്യവിദഗ്ധർ പറയുന്നത്.  

ലക്ഷണങ്ങൾ

കണ്ണിനു കടുത്ത ചുവപ്പുനിറവും വേദനയും, രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണുകൾ തുറക്കാൻ ബുദ്ധിമുട്ട്, പീളകെട്ടി മൂടിയ അവസ്ഥ, കണ്ണിൽ അസഹ്യമായ ചൊറിച്ചിൽ, കൺപോളകൾക്കുള്ളിൽ തരിപ്പ്, കണ്ണിൽ പൊടിമണ്ണ് വീണതുപോലുള്ള അവസ്ഥ, കണ്ണിൽ നിന്ന് വെള്ളം വരിക.

ശ്രദ്ധിക്കാം

ചെങ്കണ്ണ് വരാതെ സൂക്ഷിക്കാൻ കൈകൾ ഇടയ്ക്കിടെ നന്നായി കഴുകി വൃത്തിയാക്കുക. ഓരോ മണിക്കൂറിലും കണ്ണുകൾ ശുദ്ധജലത്തിൽ നന്നായി കഴുകുക. രോഗിയുടെ ടവൽ, തോർത്ത്, കിടക്കവിരി തുടങ്ങിയവ മറ്റുള്ളവർ ഉപയോഗിക്കരുത്. യാത്രയിലും മറ്റും കൈകൊണ്ട് കണ്ണു തിരുമ്മാതിരിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com