ADVERTISEMENT

ചെറുതോണി ∙ കർഷകരുടെ നേതൃത്വത്തിലുള്ള തടിയമ്പാട് മന്നൻ ഓർഗാനിക് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ ചക്ക പായസ മേള ആരംഭിച്ചു. ചക്കപ്പഴം പായസം, ചക്ക പൊടി പായസം, ചക്കക്കുരു പായസം എന്നിങ്ങനെ മൂന്നിനം പായസമാണു ജൈവഗ്രാം സൊസൈറ്റിക്കു സമീപമുള്ള സ്റ്റാളിൽ നിന്നു വിതരണം ചെയ്യുന്നത്. ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി 10 ദിവസം പായസം മേള ഉണ്ടായിരിക്കും. ചെറുതോണി ടൗൺ ചുറ്റി നടത്തിയ വിളംബര ഘോഷയാത്രയോടെ ആണ്  തുടക്കം. കെ.പി.സണ്ണി, ജോസ് ഫ്രാൻസിസ്, ജിതിൻ ജോൺ എന്നിവർ നേതൃത്വം നൽകി.

കുമളിയിൽ സാംസ്കാരിക ഘോഷയാത്ര 
കുമളി∙ ടൂറിസം വകുപ്പും കുമളി പഞ്ചായത്തും വിവിധ സംഘടനകളും സഹകരിച്ച് നടത്തുന്ന താലൂക്കുതല ഓണം ടൂറിസം വാരാഘോഷം നാളെ മുതൽ സെപ്റ്റംബർ 3 വരെ നടക്കും.   27ന് 2ന് കുമളി ഹോളിഡേ ഹോമിൽ നിന്ന് പൊതുവേദിയിലേക്ക് നടക്കുന്ന സാംസ്കാരിക ഘോഷയാത്ര അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.മാലതി ഉദ്ഘാടനം ചെയ്യും. റാലിയിൽ പങ്കെടുക്കുന്ന ഫ്ലോട്ടുകളിൽ മികച്ച 3 എണ്ണത്തിന്  7501, 5001, 3001 എന്ന ക്രമത്തിൽ കാഷ് അവാർഡുകൾ നൽകും.

മികച്ച മാവേലി വേഷധാരിക്ക് 5001 രൂപ സമ്മാനം നൽകും. ഏറ്റവും കൂടുതൽ ജനപങ്കാളിത്തവും കലാരൂപങ്ങളുമുള്ള സംഘടനകൾക്ക് 7501, 5001, 3001 എന്ന ക്രമത്തിലാണു സമ്മാനം.  പൊതുസമ്മേളനം വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കുമളി പഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു അധ്യക്ഷത വഹിക്കും. 28ന് ചലഞ്ചേഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന കബഡി ടൂർണമെന്റ്, കലാ മത്സരങ്ങൾ,  സെപ്റ്റംബർ 2ന് ഫുട്ബോൾ, 3ന് വടംവലി മത്സരം തുടർന്ന് സമാപന സമ്മേളനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com