ADVERTISEMENT

അടിമാലി∙ ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് അടിമാലി ഗവ. ഹൈസ്കൂളിൽ ജൈവ വൈവിധ്യ വിജ്ഞാന കേന്ദ്രം തുറക്കുന്നു. മൂന്നാറിലേക്ക് സഞ്ചാരത്തിന് എത്തുന്ന സ്കൂൾ കോളജ് വിദ്യാർഥികൾക്ക് ഏറെ പ്രയോജനപ്പെടും വിധമാണ് വിജ്ഞാന കേന്ദ്രം തയാറാക്കിയിട്ടുള്ളത്. വിദ്യാലയത്തിൽ ഒഴിഞ്ഞുകിടക്കുന്ന 2,000 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടമാണ് ഇതിനുവേണ്ടി കണ്ടെത്തി രൂപകൽപന ചെയ്തിട്ടുള്ളത്. 60 ലക്ഷം രൂപയാണ് ചെലവഴിച്ചിരിക്കുന്നത്.

സന്ദർശനത്തിന് എത്തുന്നവരിൽനിന്ന് ഗേറ്റ് ഫീസ് ഈടാക്കിയാകും പ്രവേശനം. ഹരിത കേരളം, ജില്ലാ പഞ്ചായത്ത്, സ്കൂൾ പിടിഎ എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റിയുടെ നിയന്ത്രണത്തിലാകും കേന്ദ്രത്തിന്റെ പ്രവർത്തനം. ഇടുക്കിയുടെ പരമ്പരാഗത പൈതൃകത്തിന്റെ ത്രീഡി മോഡലുകൾ, മാപ്പുകൾ, ഇൻഫർമേഷൻ ഡിസ്പ്ലേ, ഓഡിയോ–വിഷ്വൽ യൂണിറ്റ്, ടച്ച് സ്ക്രീൻ കിയോസ്ക്, വിവിധങ്ങളായ പെയിന്റിങ്ങുകൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് വിജ്ഞാന കേന്ദ്രം. നിർമാണ ജോലികൾ പൂർത്തിയായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com