ADVERTISEMENT

കുടയത്തൂർ∙ ഒരു ഗ്രാമത്തെ നടുക്കിയ ഉരുൾപൊട്ടലുണ്ടായി നാളെ ഒരു വർഷം പിന്നിടുന്നു. കുടയത്തൂർ മാളിയേക്കൽ കോളനിയിൽ കഴിഞ്ഞ ഓഗസ്റ്റ് 29നു പുലർച്ചെയാണ് ഉരുൾപൊട്ടിയത്. ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ 5 പേരാണ് മരിച്ചത്. ചിറ്റടിച്ചാലിൽ സോമൻ, മാതാവ് തങ്കമ്മ, ഭാര്യ ജയ, മകൾ ഷിമ, ചെറുമകൻ ദേവാക്ഷിദ് എന്നിവരാണ് മരിച്ചത്. ദുരന്തത്തിൽ വീട് പൂർണമായും ഒലിച്ചുപോയി. മണിക്കൂറുകൾനീണ്ട തിരച്ചിലിലാണ് സോമന്റെയും ഭാര്യ ജയയുടെ മൃതദേഹം കണ്ടെത്തിയത്.

ഇടുക്കി ഡോഗ് സ്‌ക്വാഡിലെ ഡോണ, എയ്ഞ്ചൽ എന്നീ നായകളുടെ സഹായത്തോടെയാണ് ഇവരെ കണ്ടെത്താനായത്. ഇന്നലെ കുടുംബത്തിന്റെ അനുസ്മരിക്കാൻ നാട് ഒത്തുചേർന്നു. അനുസ്മരണ യോഗത്തിൽ കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം പ്രഫ. എം.ജെ.ജേക്കബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ഷീബ ചന്ദ്രശേഖരപിള്ള, പുഷ്പ വിജയൻ, കെ.എൻ.ഷിയാസ്, സി.എസ്.ശ്രീജിത്ത്, എൻ.ജെ.ജോസഫ്  എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com