ADVERTISEMENT

നെടുങ്കണ്ടം∙ അഭിഷേകിന് ഇനി നടക്കാം, സ്കൂളിൽ പോകാം. കാൻസർ ബാധിതനായി വലതുകാൽ മുറിച്ചു മാറ്റേണ്ടി വന്ന 10 വയസ്സുകാരൻ അഭിഷേകിനു കൃത്രിമക്കാൽ ലഭിച്ചു. കമ്പംമെട്ട് കലയത്തോലിൽ അജി–സന്ധ്യ ദമ്പതികളുടെ ഇളയ മകനാണ് അഭിഷേക്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന കുടുംബം അഭിഷേകിന്റെ ചികത്സയ്ക്കു വേണ്ടിയും കൃത്രിമക്കാൽ വയ്ക്കുന്നതിനും സുമനസ്സുകളുടെ സഹായം തേടിയിരുന്നു. ഇതു സംബന്ധിച്ചു മലയാള മനോരമയും വാർത്ത നൽകിയിരുന്നു. 

സഹായ ഹസ്തവുമായി നിരവധി ആളുകളും സംഘടനകളും എത്തിയതോടെയാണ് അഭിഷേകിന് കൃത്രിമക്കാൽ ലഭിച്ചത്. തിരുവനന്തപുരം ശ്രീകാര്യത്തെ ഓട്ടോ ബോക്ക് കമ്പനി വഴിയാണു ജർമൻ നിർമിത കാൽ വച്ചത്. ഇതിനു 4,85,000 രൂപ ചെലവായി. ഇനി പഴയതുപോലെ സ്കൂളിൽ പോകാനും കൂട്ടുകാരോടൊപ്പം കളിക്കാനും കഴിയുമെന്ന സന്തോഷത്തിലാണ് അഭിഷേക്. അഭിഷേകിന്റെ മുഖത്തു വിരിയുന്ന നിറപുഞ്ചിരിയുടെ പിന്നിൽ സഹായിച്ച എല്ലാവരോടും നന്ദി പറയുകയാണു കുടുംബം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com