ADVERTISEMENT

ഉപ്പുതറ∙ ട്രാവലർ നിയന്ത്രണംവിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്ന 2 പേർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. കട്ടപ്പന-കുട്ടിക്കാനം പാതയിൽ ചപ്പാത്തിനും കരുന്തരുവിക്കും മധ്യേ ഇന്നലെ വൈകിട്ട് അഞ്ചിനാണ് അപകടം. ബേക്കറി സാധനങ്ങളുമായി ഏലപ്പാറയിൽനിന്ന് കട്ടപ്പനയിലേക്ക് വരുകയായിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ ഇരുമ്പുതൂൺ വളയുകയും വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് കെഎസ്ഇബി ഉപ്പുതറ സെക്‌ഷന്റെ പരിധിയിൽ 3 മണിക്കൂറോളം വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com