ഒരിഞ്ചിൽ താഴെ നീളവും 10 ഗ്രാമിൽ താഴെ തൂക്കം; ഉത്തമൻസ് റീഡ് ബുഷ് തവളയെ മൂന്നാറിൽ കണ്ടെത്തി

Mail This Article
×
മൂന്നാർ ∙ പശ്ചിമഘട്ടത്തിലെ മലനിരകളിൽ മാത്രം കണ്ടുവരുന്നതും വംശനാശ ഭീഷണി നേരിടുന്നതുമായ ഉത്തമൻസ് റീഡ് ബുഷ് തവളയെ മൂന്നാറിൽ കണ്ടെത്തി. ലക്ഷ്മി എസ്റ്റേറ്റിനു സമീപമാണ് ഈ കുഞ്ഞൻ തവളയെ കണ്ടെത്തിയത്. 2007ലാണ് കോഴിക്കോട് കക്കയം സംരക്ഷിത വനത്തിൽ നിന്നു വനം വകുപ്പ് ഉദ്യോഗസ്ഥൻ ഈ അപൂർവ ഇനം തവളയെ കണ്ടെത്തിയത്.
മലനിരകളിലെ ജലസാന്നിധ്യമുള്ള സ്ഥലങ്ങളിൽ വളരുന്ന മുള, ഈറ്റ എന്നിവയിലാണ് ഇവയുടെ വാസം. ഒരിഞ്ചിൽ താഴെ നീളവും 10 ഗ്രാമിൽ താഴെ തൂക്കവുമുള്ള ഇവയെ കണ്ടെത്തുക ഏറെ ദുഷ്കരമാണ്. വനം വകുപ്പിലെ ഡപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററായിരുന്ന കെ.വി.ഉത്തമനാണ് പശ്ചിമഘട്ടത്തിൽ ഈ തവളയെ ആദ്യം കണ്ടെത്തിയത്. അതാണ് റീഡ് ബുഷ് തവളയ്ക്ക് ഈ പേര് വരാൻ കാരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.