ഇടുക്കി ജില്ലയിൽ ഇന്ന് (02-10-2023); അറിയാൻ, ഓർക്കാൻ

Mail This Article
ശുചീകരണം നടത്തി
മാട്ടുക്കട്ട∙ ലബ്ബക്കട ജെപിഎം ആർട്‌സ് ആൻഡ് സയൻസ് കോളജിലെ ഡിപ്പാർട്മെന്റ് ഓഫ് ടൂറിസം സ്റ്റഡീസിന്റെയും അയ്യപ്പൻകോവിൽ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി അയ്യപ്പൻകോവിൽ തൂക്കുപാലത്തിന്റെ സമീപ പരിസരങ്ങളിൽ ശുചീകരണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി.ജോമോൻ, പഞ്ചായത്തംഗങ്ങളായ നിഷമോൾ ബിനോജ്, ഷിജിമോൾ രാജൻ, ടൂറിസം ഡിപ്പാർട്‌മെന്റ് വകുപ്പ് തലവൻ ടി.എസ്.സനൂപ് കുമാർ എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ എസ്.അഭില, ടിബിൻ തോമസ്, സ്റ്റുഡന്റ്സ് കോഓർഡിനേറ്റർ ജോൺസ് വർഗീസ് എന്നിവർ നേതൃത്വം നൽകി.
ആദരിച്ചു
നെടുങ്കണ്ടം∙ ലോക വയോജന ദിനാഘോഷത്തോടനുബന്ധിച്ചു സീനിയർ സിറ്റിസൺസ് അസോസിയേഷൻ തൂവൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വായോജനങ്ങളെ ആദരിച്ചു. 60 വയസ്സിനു മുകളിൽ പ്രായമുള്ള 45 പേർ യോഗത്തിൽ പങ്കെടുത്തു. 90 വയസ്സിനു മുകളിൽ പ്രായമുള്ള 3 അംഗങ്ങളെ പഞ്ചായത്തംഗം ലിനിമോൾ ജോസഫ് ആദരിച്ചു.
യോഗം നടത്തി
കട്ടപ്പന∙ കട്ടപ്പന സർവീസ് സഹകരണ ബാങ്കിന്റെ പൊതുയോഗം നടത്തി. ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ ഷൈനി സണ്ണി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ മുരിക്കാശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ജോസഫ് മാത്യുവിനെ ആദരിച്ചു.