ADVERTISEMENT

നെടുങ്കണ്ടം ∙ ഏലത്തോട്ടത്തിൽ നിന്നു ഏലക്കായ മോഷണം നടത്തിയ മൂവർ സംഘം പൊലീസ് പിടിയിൽ. പാമ്പാടുംപാറ ആദിയാർപുരം സ്വദേശികളായ മടത്തിനാൽ ആഷ്‌ലി (23), പുതുപ്പറമ്പിൽ അഭിജിത്ത് (23), കൊരണ്ടിച്ചേരിൽ വിഷ്ണു (23) എന്നിവരാണ് പിടിയിലായത്. പാമ്പാടുംപാറ സ്വദേശി വിൻസന്റിന്റെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തിൽ നിന്നു കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ ഏലക്കായ പറിക്കുന്ന 3 യുവാക്കളെ തോട്ടം ഉടമ വിൻസന്റും പിതാവും കണ്ടെത്തുകയായിരുന്നു.

തോട്ടം ഉടമകളെ കണ്ടതോടെ മോഷ്ടിച്ച ഏലക്കായുമായി സംഘം ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആഷ്‌ലിയെ വിൻസന്റിന്റെ പിതാവ് കടന്നു പിടിച്ചു. മൽപിടുത്തത്തിനിടെ ഇയാളുടെ കയ്യിലിരുന്ന വാക്കത്തി കൊണ്ട് ആഷ്‌ലിയുടെ വിരൽ മുറിഞ്ഞതോടെ തോട്ടം ഉടമയെ തള്ളിയിട്ട് ആഷ്‌ലി ഓടി രക്ഷപ്പെട്ടു. നെടുങ്കണ്ടം പൊലീസ് ആശുപത്രികൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ നിന്ന് ആഷ്‌ലിയെ പിടികൂടുകയായിരുന്നു. തുടർന്ന് കൂട്ടുപ്രതികളായ അഭിജിത്ത്, വിഷ്ണു എന്നിവരും പിടിയിലായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com