ADVERTISEMENT

പന്നിമറ്റം ∙ രുചിക്കൂട്ടുകളുടെ വൈവിധ്യമൊരുക്കി പന്നിമറ്റം സെന്റ് ജോസഫ്സ് എൽപി സ്കൂൾ വിദ്യാർഥികൾ. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിച്ച ഭക്ഷ്യമേളയിൽ 118 വ്യത്യസ്ത വിഭവങ്ങളാണ് കുട്ടികൾ തയാറാക്കി കൊണ്ടുവന്നത്. വിഭവങ്ങളുടെ പേരും ഇവ തയാറാക്കുന്ന വിധവും കുട്ടികൾ എഴുതി പ്രദർശിപ്പിച്ചു. വിവിധതരം അച്ചാറുകൾ, കേക്ക്, ഹൽവ, ബേക്കറി പലഹാരങ്ങൾ, ജ്യൂസുകൾ, ഇലക്കറി വിഭവങ്ങൾ തുടങ്ങിയവ വാങ്ങാനും വിൽക്കാനും കുട്ടികൾക്ക് അവസരം ഉണ്ടായിരുന്നു. ഇതോടൊപ്പം സ്കൂളിലെ പാചക തൊഴിലാളി ആലീസ് തങ്കച്ചനെ റിട്ട. അധ്യാപിക കെ.ജെ.തങ്കമ്മ ആദരിച്ചു. സ്കൂൾ മാനേജർ ഫാ. ജേക്കബ് റാത്തപ്പിള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രധാന അധ്യാപിക എ.സി.മേരിക്കുഞ്ഞ് ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. അധ്യാപകരായ സിമി സണ്ണി, അലൻ ജോസ്, സിമിലിയ കെ.പോൾരാജ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com