ADVERTISEMENT

വണ്ണപ്പുറം ∙ ഗൂഗിൾ മാപ്പ് നോക്കി  വണ്ണപ്പുറം വഴി ഇടുക്കിയിലേക്കു വാഹനങ്ങളിൽ പോകുന്നവർ കുടുങ്ങിയതു തന്നെ. മാപ്പ് നോക്കിയുള്ള യാത്ര അപകട സാധ്യത ഉയർത്തുന്നു. ഇടുക്കിയിലേക്ക് പോകുന്നവർക്കുളള എളുപ്പമാർഗമായി മാപ്പ് കാണിക്കുന്നത് വണ്ണപ്പുറം കൂടിയുള്ള യാത്രയാണ്. 

പരിചയമില്ലാത്തവർക്ക് ഈ റൂട്ടിലൂടെയുള്ള യാത്ര എന്നും ദുഷ്കരമാണ്. തുടർച്ചയായുള്ള ഹെയർപിൻ വളവുകളും സംരക്ഷണ ഭിത്തികൾ ഇല്ലാത്തതുമാണ് അപകടം വർധിക്കാനുള്ള പ്രധാന കാരണങ്ങൾ. ലോഡ് കയറ്റി വരുന്ന വലിയ ചരക്ക് വാഹനങ്ങളാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. വളവുകളും കയറ്റവും നിറഞ്ഞ ഈ റോഡിൽ രാത്രിയിൽ വെളിച്ചമില്ല. 

കുത്തനെയുള്ള ഇറക്കത്തിൽ വാഹനങ്ങളുടെ ബ്രേക്ക് നഷ്ടപ്പെട്ടാണ് ഒട്ടേറെ അപകടങ്ങൾ ഉണ്ടായിട്ടുള്ളത്. സൂചനാ ബോർഡുകൾ ഇല്ലാത്തതും ഡ്രൈവർമാരെ ദുരിതത്തിലാക്കുന്നു. മുൻപ് ലോഡുമായി വന്ന ഒരു ലോറി കയറ്റം കയറുന്നതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട് പിന്നോട്ടുരുണ്ട് വീടിനു മുകളിലേക്ക് മറിയുകയും 2 പേർ  മരിക്കുകയും ചെയ്തിരുന്നു. 

അപകട വളവുകളും കുത്തനെയുള്ള കയറ്റിറക്കങ്ങളുമുള്ള ഈ റൂട്ടിൽ അപടങ്ങൾ പതിവായിട്ടും അധികൃതർ സുരക്ഷ മുന്നൊരുക്കങ്ങൾ നടത്തുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്. അടിയന്തരമായി സുരക്ഷയൊരുക്കണമെന്നും സംരക്ഷണഭിത്തി സ്ഥാപിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com