ADVERTISEMENT

മൂന്നാർ ∙ തമിഴ് വംശജർ താമസിക്കുന്ന തോട്ടം മേഖലയിൽ റേഷൻ കടകൾ വഴി വെള്ളയരിക്ക് (പുഴുക്കലരി) പകരം കുത്തരി വിതരണം  ചെയ്യുന്നതായി പരാതി. കഴിഞ്ഞ 3 മാസമായി തോട്ടം മേഖലയിലെ റേഷൻ കടകളിൽ വെള്ളയരിയുടെ ലഭ്യത കുറഞ്ഞു. എന്നാൽ കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഒരു റേഷൻ കാർഡ് അംഗത്തിന് ഒരു കിലോ വീതം വെള്ളയരിയും ബാക്കി കുത്തരിയുമാണ് ലഭിച്ചത്. ഒക്ടോബർ മാസത്തിൽ വെളളയരി ആർക്കും ലഭിച്ചില്ല. നവംബർ 10 ആയിട്ടും വെള്ളയരി എത്തിയിട്ടില്ലെന്നും തൊഴിലാളികൾ ആരോപിച്ചു. 

റേഷൻ കടകൾ വഴിയുള്ള വെള്ളയരി ലഭിക്കാതായതോടെ കഴിഞ്ഞ 3 മാസമായി തൊഴിലാളികൾ വൻവില നൽകി പൊതുവിപണിയിൽ നിന്നും അരി വാങ്ങിയാണ് ഉപയോഗിക്കുന്നത്.  ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ നിന്നും ലഭിക്കുന്ന ഭക്ഷ്യധാന്യ വിഹിതം അനുസരിച്ചാണ് ഓരോ മേഖലയിലും റേഷനരി വിതരണം നടത്തുന്നതെന്നും ഓരോ മാസവും ലഭിക്കുന്ന വിഹിതത്തിനനുസരിച്ചാണ് കുത്തരി, വെള്ളയരി എന്നിവ വിതരണം ചെയ്യുന്നതെന്നും താലൂക്ക് സപ്ലൈ ഓഫിസർ സി.ജയ ഹരി പറഞ്ഞു. നവംബർ മാസത്തിൽ ആളൊന്നിന് രണ്ടു കിലോ വെള്ളയരി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com